കോവിഡ് വാക്സിൻ പൊതു വിപണിയിൽ നൽകില്ല

ന്യൂഡൽഹി. കോവിഡ് വാക്സിൻ പൊതു  വിപണിയിലൂടെ ലഭ്യമാകില്ലെന്ന് സർക്കാർ. സർക്കാർ നിയന്ത്രണത്തോടെ, നിലവിലെ പ്രോട്ടോകോൾ  പാലിച്ച് ഇപ്പോഴു  ള്ളതുപോലെ തന്നെയായിരിക്കും തുടർന്നങ്ങോട്ടും വാക്സിനേഷൻ നൽകുയെന്ന്  സർക്കാർ വ്യക്തമാക്കി. 

അടിയന്തിര ഉപയോഗം എന്ന നിലയ്ക്കാണ് ഇപ്പോൾ വാക്സിൻ സർക്കാർ മേൽനോട്ടത്തിൽ വിതരണം  ചെയ്യുന്നത്. അടിയന്തിര ഉപയോഗം ആയതിനാൽ സർക്കാർ നിയന്ത്രണം തുടർന്നും  ആവശ്യമാണെന്ന് ആരോഗ്യമന്ത്രി ഹർഷ വർധൻ പറഞ്ഞു.

50 വയസ്സിന് മുകളിലുള്ളവർക്ക് മാർച്ച് അവസാനത്തോടെ കുത്തിവെപ്പ്  തുടങ്ങും.ഇക്കാര്യത്തിൽ  കേരളത്തിലും, മഹാരാഷ്ട്രയിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും.ഈ രണ്ട് സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണിത്. രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല, ആറ് സംസ്ഥാനങ്ങളിൽ ഒറ്റ കോവിഡ്  കേസ് പോലും പുതുതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു
keyword:covid-vaccine-india