50 വയസ്സിന് മുകളിലുള്ളവർക്ക് കോവിഡ് വാക്സിൻ നൽകും

ന്യൂഡൽഹി. 50 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് അടുത്തമാസം മുതൽ കോവിഡ് വാക്സിൻ നൽകുമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഹർഷവർദ്ധൻ അറിയിച്ചു. വാക്സിനേഷന്റെ  മൂന്നാംഘട്ടത്തിലാണ് ഇവർക്ക് വാക്സിൻ നൽകുക. 

കോവിഷീൽഡും, കോവാക്സിനുമാണ് ഇന്ത്യയിൽ അംഗീകാരം നൽകിയ വാക്സിനുകൾ. 7 എണ്ണം കൂടി വിവിധ ഘട്ടങ്ങളിലായി തയ്യാറായിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 15 രാജ്യങ്ങളിലേക്ക് ഇന്ത്യ ഇതിനകം 161 ലക്ഷം ഡോസ് വാട്സൺ കയറ്റി അയച്ചു. 22 രാജ്യങ്ങൾ വാക്സിന് വേണ്ടി ഇന്ത്യയെ സമീപിച്ചിട്ടുണ്ട്.

വാക്സിൻ എടുത്ത ശേഷം രാജ്യത്ത് 22 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം ഇതൊന്നും തന്നെ വാക്സിനുമായി മാത്രം ബന്ധപ്പെട്ടിട്ടു ള്ളതല്ലെന്നും മന്ത്രി പറഞ്ഞു.