മാനദണ്ഡം പുതുക്കി : ജലദോഷത്തിനും, പനിക്കുമെല്ലാം ഇനി കോവിഡ് പരിശോധന നിർബന്ധം

തിരുവനന്തപുരം. സംസ്ഥാനത്ത് കൊവിഡ് പരിശോധന മാനദണ്ഡങ്ങൾ പുതുക്കി. ആർടിപിസിആർ പരിശോധന വർദ്ധിപ്പിക്കുന്ന തര ത്തിലാണ് മാറ്റം. പനി, ശ്വാസകോശരോഗങ്ങൾ, ജലദോഷം തുടങ്ങിയവ  ഉള്ളവരെ ചികിത്സ തേടുന്ന ദിവസം ആന്റി ജൻ  പരിശോധനയ്ക്ക് വിധേയമാക്കണം. ഫലം നെഗറ്റീവാണെങ്കിൽ പോലും  കൂടുതൽ കൃത്യതയുള്ള ഫലം ലഭിക്കുന്ന ആർടിപിസി ആർ പരിശോധന നടത്തണം.