കോവിഡ് വ്യാപനം :മൊഗ്രാൽ ജിവി എച്എസ്എസ് ആഘോഷപരിപാടികൾ മാറ്റി, ഫെബ്രുവരി 6ന് ഉദ്ഘാടന ചടങ്ങും ഡോക്യുമെൻററി പ്രദർശനവും മാത്രം.മൊഗ്രാൽ. മൊഗ്രാൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിന്റെ  കെട്ടിടോദ്ഘാടനത്തോടനുബന്ധിച്ച് നടത്താനിരുന്ന ആഘോഷപരിപാടികൾ കോവിഡ് വ്യാപനത്തെ  തുടർന്ന് മാറ്റി. ഉദ്ഘാടന ചടങ്ങ് മുൻ നിശ്ചയിച്ച പ്രകാരം ഫെബ്രുവരി ആറിന് തന്നെ നടക്കും.കോവിഡ് പ്രോട്ടോകോൾ പ്രകാരം നൂറ് പേർ  സംബന്ധിക്കുന്ന ചടങ്ങിലായിരിക്കും ഉദ്ഘാടന പരിപാടി. മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് മൊഗ്രാലിനെ  കുറിച്ച് തയ്യാറാക്കിയ ഡോക്യുമെൻററി പ്രദർശിപ്പിക്കും. ആഘോഷപരിപാടികൾ പിന്നീട് നടത്തുമെന്ന് സംഘാടക സമിതി,പിടിഎ  ഭാരവാഹികൾ അറിയിച്ചു.

സ്കൂൾ കെട്ടിട ഉദ്ഘാടന പരിപാടിക്ക് പൂർവ്വ  വിദ്യാർത്ഥികളുടെ ഒരു കൈ സഹായം  തുടരുന്നു. ഇന്നലെ 2001 -2002 ലെ എസ്എസ്എൽസി ബാച്ചിലെ പൂർവവിദ്യാർത്ഥികൾ സ്വരൂപിച്ച തുക യു എം ഷഹീർ മൊഗ്രാലിന്റെ നേതൃത്വത്തിൽ പിടിഎ  പ്രസിഡൻറ് സയ്യിദ് ഹാദി  തങ്ങൾക്ക് കൈമാറി. ചടങ്ങിൽ വാർഡ് മെമ്പർ റിയാസ് മൊഗ്രാൽ, കെട്ടിടോദ്ഘാടന  സംഘാടക സമിതി അംഗങ്ങൾ, പിടിഎ  ഭാരവാഹികൾ, എസ്എം സി  അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.


keyword:covid,mogral,school