കോവിഡ് വന്നു പോയത് അറിയാത്തവർ 11.6 ശതമാനം

തിരുവനന്തപുരം. സംസ്ഥാനത്ത് കോവിഡ് വന്നുപോയത്  അറിയാത്തവർ ദേശീയ ശരാശരിയെക്കാൾ പകുതി  മാത്രമാണെന്ന്  ഐസിഎംആർ. ദേശീയ തലത്തിൽ തന്നെ 21 ശതമാനംപേർ കോവിഡ്  ബാധിച്ചത് അറിയാത്തവറായിയു  ണ്ടെങ്കിൽ തന്നെ കേരളത്തിൽ 11.6ശതമാനമാണെന്നാണ്  നിഗമനം.ഐസിഎം ആർ റിപ്പോർട്ടിലാണ് ഇത് വ്യക്തമാകുന്നത്. രാജ്യത്തിൻറെ പലഭാഗങ്ങളിൽ കോവിഡ് വന്ന്  പോയവരുടെ വിവരങ്ങൾ കണ്ടെത്താനാണ് ആൻറിബോഡി പരിശോധന നടത്തി ഐസിഎംആർ സർവയ ലൻസ് പഠനം നടത്തിയത്. 2020 മെയ് ഓഗസ്റ്റ്, ഡിസംബർ മാസങ്ങളിലായിരുന്നു സർവ്വേ.