വീണ്ടും കോവിഡ് ഭീതിയിൽ ഗൾഫ് രാജ്യങ്ങൾ.കുവൈത്ത്. കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ  ഭാഗമായി ഗൾഫ് രാജ്യങ്ങളിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ. ഞായറാഴ്ച മുതൽ രണ്ടാഴ്ച കുവൈറ്റിൽ വിദേശികൾക്ക് പ്രവേശനം അനുവദിക്കില്ല. എന്നാൽ വിമാനസർവീസുകളെ  നിരോധനം ബാധിക്കില്ല. കച്ചവടസ്ഥാപനങ്ങൾ രാത്രി എട്ടു മുതൽ രാവിലെ 5 വരെ അടച്ചിടും. സലൂണുകളും,  ഹെൽത്ത് ക്ലബ്ബുകളും പ്രവർത്തിക്കില്ല. 

സൗദിയിൽ  ഇന്ത്യ ഉൾപ്പെടെ  20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശന വിലക്കേർപ്പെടുത്തിയതിന്  പിന്നാലെവിനോദ പരിപാടികൾക്ക്‌  10 ദിവസത്തേക്കും, വിവാഹ പാർട്ടികളും, കോർപ്പറേറ്റ് മീറ്റിങ്ങുകളും ഒരു മാസത്തേക്കും  വിലക്ക് ഏർപ്പെടുത്തി. ഒപ്പം തീയേറ്ററുകൾ, റസ്റ്റോറൻറ്കൾ, ജിം, കായിക കേന്ദ്രങ്ങളും അടച്ചിടും. 

ദുബായിൽ പബ്ബ്കളും ബാറുകളും അടച്ചു. ഗ്ലോബൽ വില്ലേജിൽ അടക്കം വിനോദ പരിപാടികൾ നിർത്തിവെച്ചു. യുഎഇ ലേക്ക്  പോകുന്നവർ 72 മണിക്കൂറിനകം എടുത്ത പിസിആർ  നെഗറ്റീവ് ഫലം കാണിക്കണം. അതേസമയം അബുദാബിയിലേക്ക് പ്രവേശിക്കണമെങ്കിൽ കടുത്ത നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഒമാനിൽ തിങ്കളാഴ്ച വൈകിട്ട് ആറുവരെ കര  അതിർത്തികൾ അടച്ചു. കായികമത്സരങ്ങൾ, പ്രദർശനങ്ങൾ, പൊതു  പരിപാടികൾ എന്നിവ വിലക്കി. 

ഖത്തറിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിവാഹങ്ങൾ നടത്താൻ പാടില്ല. കളിസ്ഥലങ്ങൾ അടച്ചിട്ടു. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ നേതൃത്വത്തിൽ ജോലി ചെയ്യുന്നവരുടെ എണ്ണം കുറക്കാൻ നിർദേശം നൽകി. 

ബഹ്റൈനിൽ കോവിഡ്ന്റെ രണ്ടാം വകഭേദം   കണ്ടെത്തിയതിനാൽ പ്രതിരോധം ശക്തം. റസ്റ്റോറൻറ്കളിലും, കഫെകളിലും ഇരുന്ന് ഭക്ഷണം കഴിക്കുന്നത് വിലക്കി. അധ്യയനം  ഓൺലൈൻ ആക്കി.

keyword:covid,gcc