ആയിരത്തിന് മുകളിൽ പ്രതിദിന രോഗികൾ കേരളത്തിൽ മാത്രം

ന്യൂഡൽഹി. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുമ്പോഴും കേരളത്തിൽ ആശങ്ക. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുപ്രകാരം ആയിരത്തിനു മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്ത ഏക സംസ്ഥാനമാണ് കേരളം. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിൽ 652 പേർക്കാണ് രോഗം സ്ഥിരീ കരിച്ചത്.

നിലവിൽ രാജ്യത്ത് 1,35, 926 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 45 ശതമാനവും കേരളത്തിലാണ്.63,961 രോഗികളാണ് കേരളത്തിലുള്ളത്.20 ശതമാനംപേർ മഹാരാഷ്ട്രയിലും.