കർണാടകയിലെ അഞ്ചു ജില്ലകളിൽ മലയാളി വിദ്യാർത്ഥികൾക്ക് കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധം

ബംഗളൂരു. കർണാടകയിലെ അഞ്ചു ജില്ലകളിൽ കേരളത്തിൽനിന്ന് തിരിച്ചെത്തുന്ന മലയാളി വിദ്യാർത്ഥികൾക്ക് ആർടിപിസിആർ കോവിഡ്  നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.

ദക്ഷിണ കന്നഡ, ഉഡുപ്പി, മൈസൂരു, കുടക്,  ചാമരാജ് നഗർ എന്നീ ജില്ലകളിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾ ക്കാണ്   കേരളത്തിലെത്തി  മടങ്ങിയെത്തുമ്പോൾ കോവിഡ് നെഗറ്റീവ്  സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്.

72 മണിക്കൂറിനുള്ളിലെടുത്ത   പരിശോധനാഫലമാ  യിരിക്കണം കോളേജുകളിലും, ഹോസ്റ്റലുകളിലും  എത്തുമ്പോൾ ഹാജരാക്കേണ്ടതെന്നും  കർണാടക ആരോഗ്യ ഉത്തരവിൽ വ്യക്തമാക്കി. ഇതോടൊപ്പം മലയാളി വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ വ്യാപകമാകാൻ  വിദ്യാഭ്യാസസ്ഥാപനങ്ങളോട്  നിർദ്ദേശിച്ചിട്ടുണ്ട്.

5 ജില്ലകളിലെയും  വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ  പഠിക്കുന്ന വിദ്യാർത്ഥികൾ ഇടയ്ക്കിടെ നാട്ടിൽ പോയി മടങ്ങി വരുന്നത് ഒഴിവാക്കണമെന്നും  അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. മംഗളൂരുവിനും, കാസറഗോഡിനും ഇടയിൽ ദിവസേന  കോളേജിൽ പോയി വരുന്നവർക്ക്  രണ്ടാഴ്ചയിലൊരിക്കൽ കോവിഡ് പരിശോധന  നടത്തും. 

മംഗലൂരു  നഴ്സിംഗ് കോളേജിൽ കഴിഞ്ഞാഴ്ച 49 മലയാളി  വിദ്യാർത്ഥികൾക്ക്കോവിഡ്  സ്ഥിതികരിച്ചിരുന്നു. കഴിഞ്ഞ ദിവസം മൈസൂരുവിലെ   നഴ്സിംഗ് കോളേജ്ലെ 27 മലയാളി  വിദ്യാർഥികൾക്കും കോവിഡ് സ്ഥിതീകരിച്ചിരുന്നു. ഇതേ തുടർന്നാണ് നിബന്ധന  കർശനമാക്കിയത്.