ന്യൂയോർക് :ഞങ്ങളുടെ കുട്ടിക്കാലത്ത് ജനങ്ങള്‍ ഭയന്നിരുന്നത് ന്യൂക്ലിയര്‍ യുദ്ധമാണ് എന്നാല്‍ ഇപ്പോള്‍ കാലം മുന്നോട്ട് പോയിരിക്കുന്നു. അടുത്ത പതിറ്റാണ്ടുകളില്‍ എന്തെങ്കിലും ഒരു സംഭവം ഒരു കോടിയിലധികം മനുഷ്യരുടെ ജീവഹാനിക്ക് കാരണമാവുന്നുണ്ടെങ്കില്‍ അത്, യുദ്ധമായിരിക്കില്ല. അപകടകാരിയ ഒരു വൈറസായിരിക്കും. മിസൈലുകളല്ല... രോഗാണു...'- ബില്‍ഗേറ്റ്സ് അന്ന് പറഞ്ഞിരുന്നു.
പ്രശസ്ത യൂട്യൂബറായ ഡെറിക് മുള്ളറുമായി സംവദിക്കവേയാണ് ബില്‍ ഗേറ്റ്സിന്റെ പ്രതികരണം. ലോകം ഇനി നേരിടാന്‍ പോകുന്ന രണ്ട് ദുരന്തങ്ങളെ കുറിച്ച് ആണ് അദ്ദേഹം പറയുന്നത്. ലോകം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി കാലാവസ്ഥ വ്യതിയാനമാണ്.
മഹാമാരിക്കാലത്തുള്ള മരണനിരക്കിനേക്കാള്‍ വലുതായിരിക്കും ഒരോ വര്‍ഷവും അത് മൂലമുണ്ടാകാന്‍ പോകുന്നത്' -അദ്ദേഹം പറഞ്ഞു.
'ജൈവ തീവ്രവാദമാണ് രണ്ടാമത്തേത്. നാശം വിതക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ക്ക് ഒരു വൈറസിനെ പടച്ചു വിടാന്‍ സാധിക്കും. കോവിഡ് പോലെ സ്വാഭാവികമായി ഉണ്ടാകുന്ന പകര്‍ച്ചവ്യാധികളേക്കാള്‍ ഭീകരമായിരിക്കും ഇതുണ്ടാക്കുന്ന അപകടം' -അദ്ദേഹം പറഞ്ഞു.
keyword:covid,bil,gates