കോവിഡിനെ തുരത്താന്‍ ഏഴ് വര്‍ഷങ്ങള്‍ വേണ്ടി വരുമെന്ന് കണക്ക് കൂട്ടൽ.ന്യൂഡൽഹി :ഈ മഹാമാരി എന്ന് അവസാനിക്കും? കോവിഡ് -19 ലോകത്തെയാകെ കീഴടക്കിയത് മുതല്‍ എല്ലാവരും ഒന്നടങ്കം ചോദിക്കുന്ന ഒന്നാണിത്. കൊറോണ വൈറസിനെതിരെ പ്രവര്‍ത്തിക്കുന്ന വാക്സിന്‍ നല്‍കാന്‍ തുടങ്ങിയതോടെ ഈ ചോദ്യത്തിനുള്ള ഉത്തരവും ചിലര്‍ കണ്ടെത്തിയിരിക്കുകയാണ്.

കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് എത്താന്‍ ലോകജനസംഘ്യയുടെ 70 മുതല്‍ 85 ശതമാനം ആളുകളിലേക്ക് പ്രതിരോധ മരുന്ന് എത്തണമെന്നാണ് അമേരിക്കന്‍ ശാസ്ത്രസംഘത്തിന്റെ വിലയിരുത്തല്‍. ലോകം മുഴുവനുമുള്ള വാക്സിനേഷന്‍ രീതി കണക്കിലെടുത്ത് ബ്ലൂംബെര്‍ഗ് നിര്‍മ്മിച്ച ഡാറ്റാബേസിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകൂട്ടല്‍.

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വാക്സിനേഷന്‍ നിരക്കുള്ള രാജ്യം ഇസ്രായേലാണ്.

ഇവിടെ വെറും രണ്ട് മാസത്തിനുള്ളില്‍ 75 ശതമാനം ആളുകളിലേക്ക് പ്രതിരോധ മരുന്ന് എത്തി. 2022 പുതുവത്സരത്തില്‍ അമേരിക്കയും ഈ നിലയിലേക്കെത്തും. രണ്ട് ഡോസ് വാക്സിന്‍ ഉപയോ​ഗിച്ച്‌ കോവിഡിനെതിരെ കവചം തീര്‍ക്കാന്‍ ശ്രമിക്കുന്ന ചില രാജ്യങ്ങള്‍ മറ്റുള്ളവയേക്കാള്‍ വളരെ വേഗത്തില്‍ പുരോഗതി കൈവരിക്കുന്നതായാണ് ബ്ലൂംബെര്‍ഗിന്റെ വാക്സിന്‍ ട്രാക്കര്‍ സൂചിപ്പിക്കുന്നത്. ലോകത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച്‌ സമ്ബന്നമായ പാശ്ചാത്യ രാജ്യങ്ങളില്‍ പ്രതിരോധ കുത്തിവയ്പ്പുകള്‍ വളരെ വേഗത്തില്‍ നടക്കുന്നണ്ട്. നിലവിലെ സ്ഥിതി​ഗതികള്‍ പരി​ഗണിക്കുമ്ബോള്‍ ലോകം മുഴുവന്‍ വാക്സിന്‍ എത്താന്‍ ഏഴ് വര്‍ഷമെടുക്കുമെന്നാണ് കണക്കുകൂട്ടല്‍.

നിലവിലെ വാക്സിനേഷന്‍ രീതി അടിസ്ഥാനമാക്കിയാണ് ഈ കണ്ടെത്തലുകള്‍ നടത്തിയിട്ടുള്ളതെന്നും വാക്സിന്‍ വിതരണം കൂടുതല്‍ വേ​ഗത ആര്‍ജ്ജിക്കുമ്ബോള്‍ ലോകം പൂര്‍വ്വസ്ഥിതിയിലേക്ക് മടങ്ങാനെടുക്കുന്ന കാലയളവും കുറയുമെന്നാണ് വിലയിരുത്ത‌ല്‍. കൂടുതല്‍ വാക്സിനുകള്‍ ലഭ്യമാകുമ്ബോള്‍ പ്രതിരോധ കുത്തിവയ്പ്പിന്റെ വേ​ഗതയും കൂടും. ഇന്ത്യയിലും മെക്സിക്കോയിലുമുള്ള ലോകത്തിലെ ഏറ്റവും വലിയ വാക്സിന്‍ നിര്‍മാണ കേന്ദ്രങ്ങളില്‍ മരുന്ന് നിര്‍മ്മാണം തുടങ്ങിയിട്ടേ ഒള്ളു. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടനുസരിച്ച്‌ വിവിധ രാജ്യങ്ങള്‍ ഇതിനോടകം 8.5 ബില്യണ്‍ ഡോസ് വാക്സിന്‍ ലഭിക്കുന്നതിനായി നൂറോളം കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. മൂന്നിലൊന്ന് രാജ്യങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചിട്ടുള്ളത്.

വാക്സിന്‍ സ്വീകരിച്ച്‌ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വൈറസിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ ആളുകള്‍ക്ക് കഴിയും. എന്നാല്‍ ഒരു പ്രദേശത്തെ കുറ‌ച്ച്‌ ആളുകള്‍ക്ക് മാത്രം മരുന്ന് ലഭിച്ചതുകൊണ്ട് പ്രയോജനമുണ്ടാകില്ല. വാക്സിനെടുക്കാത്ത മറ്റ് ആളുകള്‍ വൈറസ് വാഹകരായി തുടരും. കൂടുതല്‍ ആളുകള്‍ വാക്സിനെടുക്കുമ്ബോള്‍ വൈറസിനെതിരെ ഒരു കൂട്ടായ പ്രതിരോധം കെട്ടിപ്പടുക്കാന്‍‌ കഴിയും.keyword:covid,7,years