നിപ വൈറസിൽ എൽഡി എഫ് നെതിരെ അഴിമതി ആരോപണവുമായി ബിജെപി

തൃശൂർ. നിപ്പാ വൈറസ് നിയന്ത്രണത്തിന് കേന്ദ്രം നൽകിയ 2600 കോടി ചെലവാക്കിയതിൻറെ കണക്ക് പോലും കേരളം നൽകിയില്ലെന്ന്  ബിജെപി ദേശീയ അധ്യക്ഷനും,  അന്നത്തെ കേന്ദ്ര ആരോഗ്യ മന്ത്രിയുമാ  യിരുന്ന ജെപി നട്ഡ. കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് തെക്കിൻക്കാട്  മൈതാനത്ത് ബിജെപി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഴിമതിയുടെ കാര്യത്തിൽ മത്സരിക്കുന്ന ഇരുമുന്നണികൾക്കും വിശ്രമം അനുവദിച്ചു കേരളം ബിജെപിയെ ഏല്പിക്കേണ്ട കാലമായിയെന്നും ബിജെപി അധ്യക്ഷൻ  പറഞ്ഞു.