കോട്ടയം. വീടിന് അടിത്തറയുണ്ടാക്കാൻ മണ്ണ് നീക്കുന്നതിനും, അത് വാഹനത്തിൽ കൊണ്ട് പോകുന്നതിനും അനുമതിയും,പാസും നൽകുന്നതിനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് എടുത്തുകളഞ്ഞത് ജനങ്ങളെ വലയ്ക്കുന്നു.
ഇപ്പോൾ മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ ജില്ലാ ഓഫീസിനെയാണ് ഇതിന് ആശ്രയിക്കേണ്ടി വരുന്നത്. ദൂരെയുള്ളവർക്ക് ജില്ലാ ഓഫീസിൽ പലതവണ ചൊല്ലേണ്ട അവസ്ഥയാണിപ്പോൾ. അതും ഈ കോവിഡ് കാലത്ത്.
മുമ്പ് അനുമതിക്കും, പാസ്സിനും ആളുകൾ പഞ്ചായത്തിനെ നേരിട്ട് സമീപിക്കുകയായിരുന്നുവെന്നും പെട്ടെന്ന് കാര്യങ്ങൾ സാധിക്കുമായിരുന്നുവെന്നും പറയുന്നു. പെട്ടെന്നുള്ള നിലപാട് മാറ്റമാണ് ഇപ്പോൾ ദുരിതമായിരിക്കുന്നത്.