തീവണ്ടിയിലെ മോഷണത്തിൽ നഷ്ടപരിഹാരം: റെയിൽവേയുടെ അപ്പീൽ സുപ്രീംകോടതി തള്ളി.

ന്യൂഡൽഹി. തീവണ്ടിയാത്രക്കിടെ ബാഗ് മോഷണം പോയതിൽ  നഷ്ടപരിഹാരം നൽകാനുള്ള വിധിക്കെതിരെ റെയിൽവേ നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി.2003ലാണ് സംഭവം. ഡൽഹിയിൽ നിന്ന് സെക്കന്ദരാബാദി  ലേക്കുള്ള യാത്രക്കിടെ ഭോപ്പാലിൽ വച്ച് ബാഗ് നഷ്ടപ്പെട്ടതിനെ തുടർന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് രാധ രാമനാദ്  നൽകിയ പരാതിയുമായി ബന്ധപ്പെട്ടാണ് കേസ്.

ബാഗ് പൂട്ടി വെക്കാൻ ആവശ്യമായ ചങ്ങലയോ,  അനധികൃത യാത്രക്കാരെ തടയാനുള്ള നടപടിയോ റെയിൽവേയുടെ ഭാഗത്തുനിന്നുണ്ടായില്ലെ  ന്ന് ഇവർ പരാതിപ്പെട്ടിരുന്നു. ഹരജി ശരിവെച്ചുകൊണ്ട് 1,94,000 രൂപ നഷ്ടപരിഹാരവും. കോടതി  ചെലവുകൾ ഉൾപ്പെടെ നൽകാൻ ഉപഭോകൃത  കോടതി വിധിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത സംസ്ഥാന ഉപഭോകൃത ഫോറത്തിനും, തുടർന്ന് നാഷണൽ കമ്മീഷനിലും   റെയിൽവേ അപ്പീൽ നൽകിയെങ്കിലും ഇവ  തള്ളുകയായിരുന്നു. തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.