സി.എം ഉസ്താദ്: വിദ്യാഭ്യാസത്തിനായി ജീവത്യാഗം ചെയ്ത മഹാൻ: യു.എം അബ്ദുറഹ്മാൻ മൗലവി

കാസർകോട്: ഉത്തര മലബാറിന്റെ വിദ്യാഭ്യാസ നവോത്ഥാനത്തിനായി ജീവത്യാഗം ചെയ്ത മഹാനാണ് ചെമ്പരിക്ക ഖാസിയായിരുന്ന സി.എം അബ്ദുല്ല മൗലവിയെന്ന് സമസ്ത വൈസ് പ്രസിഡന്റ്  യു.എം അബ്ദുറഹ്മാൻ മൌലവി പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് കാസർഗോഡ് ജില്ലാ കമ്മിറ്റി സ്പീഡ് വെഇൻ ഹാളിൽ സംഘടിപ്പിച്ച സി.എം ഉസ്താദ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരൂഹ സാഹചര്യത്തിലാണ് 

സി എം അബ്ദുല്ല മൗലവി മരണപ്പെട്ടത്. 11 വർഷമായിട്ടും അന്വേഷണ ഉദ്യോഗസ്ഥർക്ക് പ്രതികളെ പിടികൂടാനായിട്ടില്ല. നീതിപൂർവമായ അന്വേഷണം നടത്തി അദ്ദേഹത്തിന്റെ ഘാതകരെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻറ് സുഹൈർ അസ്ഹരി പള്ളങ്കോട് അധ്യക്ഷനായി.

എം.എസ് തങ്ങൾ മദനി, താജുദ്ദീൻ ദാരിമി പടന്ന, ഹക്കീം കുന്നിൽ, മൂസാബി ചെർക്കള, അസീസ് കടപ്പുറം, സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ, സയ്യിദ് ഹുസൈൻ തങ്ങൾ, അഡ്വ. ഹനീഫ് ഹുദവി ദേലമ്പാടി, ചെങ്കള അബ്ദുല്ല ഫൈസി, സിദ്ദീഖ് നദ് വി ചേരൂർ, ഇ.പി ഹംസത്തു സഅദി, ബഷീർ ദാരിമി തളങ്കര, ഹാരിസ് ദാരിമി ബെദിര, അബ്ദുൽ ഖാദർ നദ് വി മാണിമൂല, പി. എസ് ഇബ്രാഹിം ഫൈസി, മൊയ്തീൻ കൊല്ലമ്പാടി, എം.എച്ച് മഹ്മൂദ് ചെങ്കള, വി.കെ മുഷ്താഖ് ദാരിമി സംസാരിച്ചു. ഷബീബ് ഫൈസി ഏരിയാൽ, യൂനുസ് ഫൈസി കാക്കടവ്, ഹംസ പള്ളിപ്പുഴ, പി.എച്ച് അസ്ഹരി ആദൂർ, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ശറഫുദ്ദീൻ കുണിയ, അസീസ് പാടലടുക്ക, ഇർഷാദ് ഹുദവി ബെദിര, മൂസ നിസാമി നാട്ടക്കൽ, ഹാരിസ് റഹ്മാനി തൊട്ടി,  ഖലീൽ ദാരിമി ബെളിഞ്ചം, കബീർ ഫൈസി പെരിങ്കടി, ഇബ്രാഹിം അസ്ഹരി, ജമാൽ ദാരിമി, ഷംസുദ്ദീൻ വാഫി, റസാഖ് ദാരിമി  സംബന്ധിച്ചു.