ചെത്തുകാരന്റെ മകൻ എന്ന് പറയുന്നതിൽ അഭിമാനം മാത്രം, അപമാനം ഇല്ല -മുഖ്യമന്ത്രി

തിരുവനന്തപുരം.ചെത്ത് കാരന്റെ  മകനാണെന്ന തിൽ അഭിമാനം മാത്രമേയുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൊഴിൽ ചെയ്ത് ജീവിക്കുന്ന പിതാവിന്റെ  മകൻ എന്ന് പറയുന്നതിൽ അപമാനമൊന്നുമില്ല. 

കോൺഗ്രസ് നേതാവ് കെ സുധാകരൻ മുഖ്യമന്ത്രിയെ  ചെത്തുകാരൻറെ മകൻ എന്ന് വിളിച്ചതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സുധാകരൻ പറഞ്ഞത് തെറ്റായ കാര്യമായി ഞാൻ കാണുന്നില്ല. ചെത്തുകാരന്റെ  മകനാ  ണെന്ന് ഞാൻ തന്നെ നേരത്തെ പറഞ്ഞിട്ടുണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി.