കോൺഗ്രസ്‌ പാർട്ടിയുടെ ഹൈക്കമാൻഡ് പാണക്കാട് - സി കെ പത്മനാഭൻ

കണ്ണൂർ. സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടിയുടെ ഹൈക്കമാണ്ട് പാണ ക്കാടാണെന്ന്   ബിജെപി ദേശീയ സമിതി അംഗം സി കെ പത്മനാഭൻ. മറ്റു ദേശീയ നേതാക്കൾ പറയുന്നതല്ല ഇവിടെയുള്ള കോൺഗ്രസ് നേതൃത്വം പരിഗണിക്കുക. മുസ്‌ലിംലീഗിന് അടിമപ്പണി ചെയ്യുന്നതാണ് സ്വർഗ്ഗരാജ്യം ലഭിക്കാനുള്ള വഴി എന്നാണ് കോൺഗ്രസുകാർ കരുതുന്നതെന്നും അദ്ദേഹം വിമർശിച്ചു.

ആചാര സംരക്ഷണത്തിന്  യുഡി എഫ് ഒന്നും  ചെയ്തില്ലെന്നും, പ്രതിപക്ഷത്ത്  വെറുതെയിരുന്ന് ആശയദാരിദ്ര്യമാണ് കോൺഗ്രസിണെന്നും  അദ്ദേഹം ആരോപിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം വീണ്ടും ശബരിമല യുഡിഎഫ് പൊടിതട്ടി  എടുക്കുകയാണ്. യുഡിഎഫ് മുന്നോട്ടുവെക്കാൻ അജണ്ടകളില്ലെന്നും, രാഷ്ട്രീയ പാപ്പരത്തമാണ് കോൺഗ്രസ് കാണിക്കുന്നതെന്നും സി കെ  പത്മനാഭൻ പറഞ്ഞു.ബിജെപി നടത്തിയ കളക്ടറേറ്റ്  ഉപരോധത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.