ദൃശ്യം 2 റിലീസിനെ ചൊല്ലി വിവാദം


കൊച്ചി:മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2 സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും ഫിലിം ചേംബറും തമ്മിൽ വാക്‌പോര് . ഒ ടി ടി റിലീസിനുശേഷം ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്നാണ് ഫിലിം ചേംബർ നിലപാട് .

എന്നാൽ ചിത്രം തിയേറ്ററിൽ പ്രദർശിപ്പിക്കാൻ ചേംബറിന്റെ അനവധി ആവശ്യമില്ലെന്നാണ് ആന്റണിയുടെ പ്രതികരണം .ഈ മാസം 19 നാണ് ദൃശ്യം 2 ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്നത് ഒ ടി ടി റിലീസിന് അനുമതി വാങ്ങിയിരുന്നില്ലെന്ന് ചേംബർ ഭാരവാഹികൾ പറയുന്നു .ഒ ടി ടി റിലീസിന് ശേഷം തിയേറ്ററുകളിൽ പ്രദര്ശിപ്പിക്കാമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കരുതുന്നുണ്ടെങ്കിൽ നടക്കില്ലെന്ന് ചേംബർ പ്രസിഡന്റ് വിജയകുമാർ പറഞ്ഞു .

തമിഴ് സിനിമയോട് വിജയ് കാണിച്ച പ്രതിബന്ധത മലയാള സിനിമയോട് മോഹൻലാൽ കാണിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി .എന്നാൽ ചിത്രം വേണ്ടെങ്കിൽ അക്കാര്യം പറയേണ്ടത് തിയേറ്റർ ഉടമകളാണെന്നും ഫിലിം ചേംബർ അല്ലെന്നും ആന്റണി പെരുമ്പാവൂർ തിരിച്ചടിച്ചു .കരാറില്ലാത്ത സിനിമ ഏത് പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം നിർമ്മാതാവിനുണ്ട് . ഇതിന് ഫിലിം ചേമ്പറിന്റെ അനുമതി ആവശ്യമില്ല .പ്രത്യേക സാഹചര്യത്തിലാണ് ചിത്രം ഒ ടി ടി റിലീസ് തീരുമാനിച്ചത് .മോഹൻലാലിനെ വിവാദത്തിലേക്ക് വലിച്ചിഴിച്ചത് ശരിയായില്ലെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു.

 തിയേറ്ററിൽ റിലീസ് ചെയ്ത് 42 ദിവസത്തിനുശേഷം ഒ ടി ടി റിലീസ് ചെയ്യുക എന്നതാണ് ചേംബർ തീരുമാനം .ഒ ടി ടി റിലീസിനു ശേഷം ദൃശ്യം 2 തിയേറ്ററിൽ പ്രദര്ശിപ്പിക്കുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് ഇതിനെതിരെ ചേംബർ രംഗത്തുവന്നത്.keyword:cinema-reseasing-issu