രാമക്ഷേത്ര നിർമാണത്തിന് കോടി രൂപ നൽകി ക്രിസ്ത്യൻ സമുദായം

ബംഗളൂരു. അയോധ്യ രാമക്ഷേത്രം നിർമ്മാണത്തിനായി കർണാടകത്തിലെ ക്രിസ്ത്യൻ സമുദായ അംഗങ്ങൾ കോടിയിലേറെ രൂപ സംഭാവന നൽകിയതായി കർണാടക  ഉപമുഖ്യമന്ത്രി സി എൻ അശ്വത് നാരായണന്റെ  ഓഫീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം ക്രിസ്ത്യൻ സമുദായ അംഗങ്ങളുമായി ചേർന്ന യോഗത്തിലാണ് രാമക്ഷേത്രത്തിനുള്ള  ഫണ്ട് സമാഹരണത്തിലേക്കായി  ക്രിസ്ത്യൻ സമുദായത്തിൽ നിന്നുള്ള ആദ്യത്തെ തുകയായി കോടി രൂപ ഉപമുഖ്യമന്ത്രി ഡോ, സി എൻ അശ്വത്  നാരായണന്  കൈമാറിയത്.

സംസ്ഥാനത്ത് ക്രിസ്ത്യൻ വികസന കോർപ്പറേഷൻ രൂപവത്കരിക്കാനുള്ള സർക്കാർ തീരുമാനത്തെ അംഗങ്ങൾ സ്വാഗതം ചെയ്തു.