വികസന മുന്നേറ്റയാത്ര: മുഖ്യമന്ത്രി പിണറായി വിജയൻ 13ന് ഉപ്പളയിൽ

ഉപ്പള. എൽഡിഎഫ് കൺവീനർ എ  വിജയരാഘവൻ നയിക്കുന്ന വികസന മുന്നേറ്റ യാത്രയ്ക്ക് ജില്ലയിൽ ഒരുക്കങ്ങളായി.13ന് മൂന്ന് മണിക്ക് ഉപ്പളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര  ഉദ്ഘാടനം ചെയ്യും. എൽ ഡി എഫ് നേതാക്കൾ പ്രസംഗിക്കും. അന്ന് വൈകുന്നേരം നാലിന് പുതിയ സ്റ്റാൻഡ് പരിസരത്ത്  കാസർഗോട്  മണ്ഡലത്തിലെ ആദ്യ സ്വീകരണം നടക്കും.

എൽഡിഎഫ് സർക്കാർ കഴിഞ്ഞ 56  മാസങ്ങൾക്കിടയിൽ വിവിധ മേഖലകളിൽ നടപ്പിലാക്കിയ വികസന നേട്ടങ്ങളും,  ക്ഷേമപദ്ധതികളും വിശദീകരിക്കുന്നതിനും, യുഡിഎഫ് -ബിജെപി നടത്തുന്ന കള്ളപ്രചരണങ്ങൾ തുറ ന്ന് കാട്ടാനുമാണ് ജാഥ സംഘടിപ്പിക്കുന്നതെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ കെ പി സതീഷ് ചന്ദ്രൻ അറിയിച്ചു.