കുമ്പള സിഎച്സി യെ ബ്ലോക്ക്‌ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി

കാസറഗോഡ്. ജില്ലയിൽ മൂന്ന് ആശുപത്രികൾ കൂടി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി. കുമ്പള, മുളിയാർ സാമൂഹികാരോഗ്യ കേന്ദ്രങ്ങളും,വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യ കേന്ദ്രവുമാണ് ബ്ലോക്ക്‌ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയത്. ഇവിടങ്ങളിൽ ഇനി മുതൽ ചികിത്സാസൗകര്യം വർദ്ധിപ്പിക്കും.

ബ്ലോക്കുകളിലെ  പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം ഏകോപിക്കുകയാണ് ബ്ലോക്ക്‌  കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ  ചുമതല. കുമ്പള സിഎച്സി യോടുള്ള അവഗണന ഏറെ ചർച്ച ചെയ്യുകയും, സന്നദ്ധ സംഘടനകൾ സമരം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. നേരിയ തോതിലെങ്കിലും ഇതിന് ഒരു പരിഹാരമായി എന്ന് വേണം കരുതാൻ.