കാർഷിക നിയമം : പിഴവ് കണ്ടെത്താൻ പ്രതിപക്ഷത്തിനാവുന്നില്ലെന്ന് കേന്ദ്രം

 

ന്യൂഡൽഹി. കാർഷിക നിയമങ്ങളിൽ സർക്കാർ നിലപാടിനെ ന്യായീകരിച്ച് വീണ്ടും കേന്ദ്രകൃഷിമന്ത്രി രംഗത്ത്. പ്രതിഷേധിക്കുന്ന സംഘടനകൾക്കോ, പ്രതിപക്ഷത്തിനോ  നിയമങ്ങളിൽ എന്തെങ്കിലും പ്രശ്നം ചൂണ്ടിക്കാട്ടാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് മന്ത്രി നരേന്ദ്ര സിംഗ് തൊമർ പറയുന്നു. 

നിയമങ്ങൾ ഭേദഗതി ചെയ്യാമെന്ന് സർക്കാർ വാഗ്ദാനം ചെയ്തത് അതിൽ പിഴവുള്ളത്  കൊണ്ടല്ലെന്നും രാജ്യസഭയിൽ മന്ത്രി വ്യക്തമാക്കി. 

കാർഷിക നിയമങ്ങൾക്കെതിരെ രാജ്യവ്യാപകമായി സമരം ഉണ്ടെന്ന പ്രതിപക്ഷ വാദം മന്ത്രി തള്ളി. ഒന്നോ, രണ്ടോ സംസ്ഥാനത്തിൽ നിന്നുള്ളവർ മാത്രമാണ് തെറ്റിദ്ധാരണയ്ക്ക് ഇരകളായി സമരം ചെയ്യുന്നത്. കരിനിയമമാണിതെന്ന് എതിർക്കുന്നവർ പറയുന്നു. എന്നാൽ ഏതു വകുപ്പാണ് കർഷക വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടാൻ അവർക്ക് സാധിക്കുന്നില്ല. രണ്ടുമാസമായി കർഷക യൂണിയനുകളുടെ താൻ ഇക്കാര്യം ചോദിച്ചു വരികയാണെന്നും, അവരുമായി പതിനൊന്ന് വട്ടം  ചർച്ച നടത്തി യെന്നും  മന്ത്രി പറഞ്ഞു.