കർണാടക പുത്തൂരിൽ കെ.എസ്.ആർ.ടി. സി ബസ് കാറിലിടിച്ച് മൊഗ്രാൽ പുത്തൂർ സ്വദേശിനി മരണപ്പെട്ടു

കാസർകോട്: കർണാടക പുത്തൂരിൽ സമീപം ഗുണ്ടിയയിൽ കർണാടക കെ.എസ്.ആർ.ടി.സി. ബസും കാറും കൂട്ടിയിടിച്ച് മൊഗ്രാൽപുത്തൂരിലെ  ബെള്ളൂരിലെ പരേതനായ അബ്ദുല്ലക്കുഞ്ഞിയുടെ ഭാര്യ മറിയുമ്മ (57) മരിച്ചു. ആറുപേർക്ക് പരിക്കേറ്റു. മകൻ അനസ് ഗുരുതര പരിക്കുകളോടെ മംഗളൂരു ഹൈലാന്റ്  ആസ്പത്രിയിൽ ചികിത്സയിലാണ്. അനസിന്റെ ഭാര്യ ഫായിസ (30), മക്കളായ ആയിഷ (ആറ്), ജസ (നാല്), ഫായിസയുടെ സഹോദരൻ മുർതസ (15), മറിയുമ്മയുടെ മകൻ ജമാലിന്റെ മകൾ സൽഫ മറിയം (മൂന്നര) എന്നിവരും പരിക്കേറ്റ് ചികിത്സയിലാണ്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു അപകടം. ബംഗളൂരുവിൽ പോയി തിരിച്ചുവരുന്നതിനിടെയാണ് ഇവർ സഞ്ചരിച്ച കാറിൽ കർണാടക ട്രാൻസ്‌പോർട്ട് ബസ് ഇടിച്ചത്. കാർ പൂർണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് അകത്ത് കുടുങ്ങിയവരെ പുറത്തെടുത്ത് ആസ്പത്രിയിലെത്തിച്ചത്. രാത്രി പന്ത്രണ്ടര മണിയോടെ മറിയുമ്മ മരണപ്പെടുകയായിരുന്നു.