മുസ്ലിം ലീഗ് സ്ഥാനാർഥി പട്ടിക 24 ന്: കുഞ്ഞാലികുട്ടി വേങ്ങരയിലും, മജീദ് മലപ്പുറത്തും ഉറപ്പിച്ചു

മലപ്പുറം. മുസ്ലിം ലീഗ് സ്ഥാനാർഥി പട്ടിക 24ന് അന്തിമ രൂപം നൽകും. ഒരു വനിതയടക്കം പുതുമുഖങ്ങൾ സ്ഥാനാർഥി പട്ടികയിൽ ഇടംപിടിക്കും.  വഹാബ് തത്കാലം സംസ്ഥാന രാഷ്ട്രീയത്തിൽ വരേണ്ടതില്ലെന്ന അഭിപ്രായമാണ് പാർട്ടി ക്കുള്ളത്.വഹാബിന് രാജ്യസഭാ സീറ്റ് തന്നെ ഒരിക്കൽ കൂടി നൽകും. ഒഴിവുള്ള ലോക്‌സഭയിലേക്ക് അബ്ദുസ്സമദ് സമദാനിയെ പരിഗണിക്കും. 

കുഞ്ഞാലികുട്ടി വേങ്ങരയിലും, കെപിഎ മജീദ് മലപ്പുറത്തും ഉറപ്പിഞ്ഞു കഴിഞ്ഞു.മറ്റു  മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളിൽ വനിതാ പ്രാതിനിധ്യം ഉറപ്പ് വരുത്തുമെന്ന് ഇ ടി മുഹമ്മദ് ബഷീർ എം പി നേരെത്തെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. യുവജന നേതാക്കളെ പരിഗണിക്കുന്ന കൂട്ടത്തിൽ കാസറഗോഡ് മാഹിൻ കൊളോട്ടിനെയുംമഞ്ചേശ്വരത്ത് , എകെഎം അഷ്റഫിനെയും പരിഗണിച്ചേക്കുമെന്നാണറിയുന്നത്.