അർബുദരോഗ പ്രതിരോധം താഴെതട്ടിലെത്തിക്കാൻ സാമൂഹിക ഇടപെടൽ വേണം - മുഖ്യമന്ത്രി

തലശ്ശേരി. സാമൂഹിക പങ്കാളിത്തത്തോടെയുള്ള ഇടപെടലിലൂടെ അർബുധ രോഗ പ്രതിരോധ പ്രവർത്തനം താഴെ തട്ടിലെത്തിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലബാർ കാൻസർ സെൻററിൽ കണ്ണൂർ കാൻസർ കൺട്രോൾ കൺസോർഷ്യം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ പ്രതിവർഷം 66000 പുതിയ രോഗികൾ ഉണ്ടാകുന്നു. ഈ നില  തുടർന്നാൽ 2026 ആകുമ്പോൾ രോഗികളുടെ എണ്ണം  ഒരു ലക്ഷമാകുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇത് ആശങ്കാജനകമാണ്.

തുടക്കത്തിലെ രോഗം കണ്ടെത്തി ചികിത്സിച്ചാൽ രോഗം മൂർച്ചയും, മരണനിരക്കും കുറയ്ക്കാൻ കഴിയും. ഈ സാഹചര്യത്തിലാണ് ജനകീയ പങ്കാളിത്തത്തോടെയുള്ള ആരോഗ്യ ഇടപെടലിന്റെ  പ്രസക്തി ഉയർന്നുവരുന്നത്. അർബുദം സംബന്ധിച്ച് ജനങ്ങളിൽ അവബോധം ഉണ്ടാക്കാനും, മിഥ്യാധാരണ മാറ്റാനും ഇതിലൂടെ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.