സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ഇടതു സർക്കാർ വികസനം സാധ്യമാക്കി - മുഖ്യമന്ത്രി പിണറായി വിജയൻ

ഉപ്പള. എൽഡിഎഫ് -യൂ ഡിഎഫ് വേർതിരിവില്ലാതെ സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലും വികസനം എത്തിക്കാൻ ഇടത് മുന്നണി സർക്കാരിന് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 

സംഥാനത്തെ എല്ലാ മേഖലകളെയും ജനങ്ങൾക്ക് ആശ്വസകരമാകുന്ന പദ്ധതികളും, ക്ഷേമ പ്രവർത്തനങ്ങളുമാണ് സർക്കാർ  നടപ്പിലാക്കിയത്.  അതിനാൽ തന്നെ ജനങ്ങൾ വികസന തുടർച്ച ആഗ്രഹിക്കുന്നുവെന്നും മുഖ്യമന്തി പറഞ്ഞു. 

ഉപ്പളയിൽ ഇടത് മുന്നണിയുടെ വികസന മുന്നേറ്റ യാത്ര ഉത്ഘാടനം ചെയ്തു കൊണ്ട് സംസാകരിക്കുകയായിരുന്നു അദ്ദേഹം.