തുടർഭരണമെന്ന് ഏഷ്യാനെറ്റ് സീഫോർ സർവ്വേ

കൊച്ചി. പിണറായി വിജയൻ സർക്കാരിന് തുടർ ഭരണം പ്രവചിച്ച്  ഏഷ്യാനെറ്റ് ന്യൂസ് -സീ ഫോർ അഭിപ്രായ സർവ്വേ ഫലം. ആകെയുള്ള 140സീറ്റിൽ 72 മുതൽ78 സീറ്റ് വരെ നേടി എൽഡിഎഫ് അധികാരത്തിലെത്തുമെന്ന്  സർവേ പ്രവചിക്കുന്നു. യുഡിഎഫ്,, 59മുതൽ 65വരെയും ബിജെപി 3മുതൽ 7സീറ്റ്‌ വരെ നേടുമെന്നും സർവേ പറയുന്നു. 

വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലും എൽഡിഎഫ് ആധിപത്യം നിലനിർത്തുമെന്നും, മധ്യ കേരളത്തിൽ യുഡിഎഫ് തിരിച്ചു  പിടിക്കുമെന്നും സർവേ പ്രവചിക്കുന്നു.

സർവ്വേയിൽ പങ്കെടുത്ത 39 ശതമാനം പേർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായി വിജയനെ പിന്തുണച്ചപ്പോൾ ഉമ്മൻചാണ്ടിക്ക് 18 ശതമാനം ആളുകളാണ് പിന്തുണച്ചത്.