സ്വകാര്യ ബസ് ടിക്കറ്റിൽ നമ്പറോ, പേരോ നിർബന്ധം

തിരുവനന്തപുരം. സ്വകാര്യബസുകളുടെ ടിക്കറ്റിൽ ഇനി മുതൽ ബസ് നമ്പറോ, പേരോ രേഖപ്പെടുത്തണമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ നിർദേശം നൽകി. യാത്രക്കാർ എന്തെങ്കിലും ബസ്സിൽ മറന്നു വച്ചാൽ പിന്നീട് തിരിച്ചെടുക്കാനോ, മറ്റ് ആവശ്യങ്ങൾക്കോ യാത്ര ചെയ്ത ബസ് കണ്ടെത്തുന്നതിനു വേണ്ടിയാണ് ഈ നടപടിയെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ പറഞ്ഞു.

നിലവിൽ ചുരുക്കം ചില ബസുകളിൽ മാത്രമാണ് ടിക്കറ്റ് തന്നെ നൽകുന്നത്. ടിക്കറ്റ് ബുക്ക് കണ്ടക്ടറുടെ കൈയിൽ ഉണ്ടെങ്കിലും ടിക്കറ്റ് നൽകുന്നില്ലെന്ന ആക്ഷേപവും യാത്രക്കാർക്ക് ഉണ്ട്.