ബഡ്ജറ്റിന്റെ ചലനങ്ങൾ കണ്ടുതുടങ്ങി: സ്വർണ്ണ വിലയിൽ ഇടിവ്.
കൊച്ചി. സംസ്ഥാനത്ത്  സ്വർണ്ണവിലയിൽ ബഡ്ജറ്റിന്റെ  ചലനങ്ങൾ കണ്ടുതുടങ്ങി. രണ്ടുദിവസം കൊണ്ട് പവന് 680 രൂപയാണ് കുറഞ്ഞത്.

സ്വർണ്ണത്തിൻറെ ഇറക്കുമതി തീരുവ 12.5 ശതമാനത്തിൽനിന്ന് 7.5 ശതമാനമായി കുറച്ചത് കൊണ്ടുള്ള ബഡ്ജറ്റ് പ്രഖ്യാപനമാണ് വിലയിടിവിന് വഴിയൊരുക്കിയത്. വില കുറയുന്നത് സ്വർണ്ണ ആവശ്യകത വർദ്ധിപ്പിക്കുകയും കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിന്  വിപണിക്ക് ഉത്തേജനമാകുമെന്നാണ് വിലയിരുത്തൽ. മാത്രമല്ല വിവാഹ സീസൺ ആണെന്നതും വിപണിക്കു പ്രതീക്ഷ നൽകുന്നുണ്ട്.keyword:budget,gold,rate