ബി ആർ ഷെട്ടിയുടെ ആസ്തി യുകെ കോടതി മരവിപ്പിച്ചുലണ്ടൻ. ഇന്ത്യൻ വ്യവസായിബി ആർ ഷെട്ടിയുടെ  ആസ്തികൾ ബ്രട്ടനിലെ  കോടതി മരവിപ്പിച്ചു. ഷെട്ടിയുടെ  ഉടമസ്ഥതയിലുള്ള എൻ എംസി  ഹെൽത്തിലെ വ്യവസായ  പങ്കാളികളുടെയും, കമ്പനി എക്സിക്യൂട്ടീവ്കളുടെയും  ആസ്തിയും മരവിപ്പിച്ചിട്ടുണ്ട്. ലോകമെമ്പാടും  ബാധകമാകുന്ന തരത്തിലാണ് ഉത്തരവ്.

അബുദാബി കൊമേർഷ്യൽ ബാങ്കാണ് കോടതിയെ  സമീപിച്ചത്. ബാങ്ക് നൂറുകോടി ഡോളറാണ്  ഷെട്ടിയുടെ  സ്ഥാപനങ്ങൾക്ക് വായ്പ നൽകിയിട്ടുള്ളത്.കോടതി വിധി പ്രകാരം ലോകത്തെവിടെയുമുള്ള ആസ്തികളും ഇനി വിൽക്കാൻ കഴിയില്ല. 

യുഎഇയിൽ 1970ൽ സ്ഥാപിച്ച എൻഎംസി ഹെൽത്ത്, അക്കൗണ്ടിലെ ക്രമകേടുകൾ   പുറത്തുവന്നതിനെ തുടർന്നാണ് തകർന്നത്. 450കോടി ഡോളറിന്റെ കടം ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്keyword:brshetty-court-order