കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കോവിഡ്​ പരിശോധനയില്‍​ ഇളവില്ലെന്ന്​ കര്‍ണാടക


കേരളത്തില്‍ നിന്നുള്ളവര്‍ക്ക്​ കോവിഡ്​ പരിശോധനയില്‍ ഇളവില്ലെന്ന്​ കര്‍ണാടക സര്‍ക്കാര്‍. 72 മണിക്കൂര്‍ മുമ്ബുള്ള ആര്‍.ടി.പി.സി.ആര്‍ ഫലം നിര്‍ബന്ധമെന്ന്​ കര്‍ണാടക ആരോഗ്യമന്ത്രി ട്വീറ്റില്‍ വ്യക്​തമാക്കി. ഇതിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തും കര്‍ണാടകയുടെ ട്വീറ്റില്‍ ചേര്‍ത്തിട്ടുണ്ട്​.

കര്‍ണാടകം അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക്​ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. മുന്‍കരുതല്‍ നടപടി മാത്രമാണ്​ സ്വീകരിച്ചിരിക്കുന്നത്​. കേരളത്തില്‍ നിന്നുള്ളവര്‍ക്ക്​ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാണെന്ന്​ കര്‍ണാടക ആരോഗ്യമന്ത്രി വ്യക്​തമാക്കി. കര്‍ണാടകം നിയന്ത്രണം ഏര്‍പ്പെടുത്തിയത്​ കാരണം വിദ്യാര്‍ഥികളും ആശുപത്രി ആവശ്യങ്ങള്‍ക്കും യാത്ര ചെയ്യുന്നവര്‍ ബുദ്ധിമുട്ട്​ നേരിടുന്നുവെന്നും ഇക്കാര്യത്തില്‍ നടപടി വേണമെന്നും ആവശ്യപ്പെട്ട്​ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക്​ കത്തയച്ചിരുന്നു.