ബി എം ബാവഹാജി മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ

മൊഗ്രാൽ പുത്തൂർ. മുസ്ലിം ലീഗ് ഭരിക്കുന്ന മൊഗ്രാൽ പുത്തൂർ  പഞ്ചായത്തിൽ  ആസൂത്രണ സമിതി ഉപാധ്യക്ഷ സ്ഥാനത്തേക്ക് നടന്ന വോട്ടെടുപ്പിൽ പ്രതിപക്ഷ മുന്നണി കൂട്ട്കെട്ടിന് ജയം. 

വോട്ടെടുപ്പിൽ പഞ്ചായത്ത് മുൻ പ്രസിഡണ്ട്‌ എ എ ജലീലായിരുന്നു മുസ്ലിം ലീഗിൽ മത്സരരംഗത്ത്. പ്രതിപക്ഷ കക്ഷികളായ ബിജെപി, സിപിഎം, ഐ എൻഎൽ, എസ്ഡിപിഐ പൊതു പ്രവർത്തകൻ ബി എം ബാവഹാജിയെ മത്സരിപ്പിക്കുകയായിരുന്നു. 7നെതിരെ 8 വോട്ട് നേടി ബാവഹാജി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. മൊഗ്രാൽ പുത്തൂർ പഞ്ചായത്തിൽ 15 അംഗ ഭരണ സമിതിയിൽ മുസ്ലിം ലീഗ് 7.ബിജെപി 5, സിപിഎം 1,എസ്ഡിപി ഐ 1,ഐഎൻഎൽ 1എന്നിങ്ങനെയാണ് കക്ഷിനില. 

കഴിഞ്ഞ പഞ്ചായത്ത് തിരെഞ്ഞെടുപ്പിൽ മുസ്ലിംലീഗ് വിജയിച്ച പതിനഞ്ചാം വാർഡിൽ മുസ്ലിം ലീഗ് റിബൽ  സ്ഥാനാർത്ഥിയായിരുന്നു ബാവഹാജി.