സർക്കാർ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി: പണിമുടക്കിയവർക്ക് ശമ്പളം നൽകരുത്.കൊച്ചി. കേന്ദ്ര സർക്കാരിനെതിരെ 2019 ജനുവരി 8, 9 തീയതികളിൽ സമരം ചെയ്ത് സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ശമ്പളം  നൽകിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പണിമുടക്ക് ദിവസങ്ങളിലെ ഹാജർ രജിസ്റ്റർ പരിശോധിച്ച് തുടർ നടപടികൾ എടുക്കാൻ വകുപ്പ് തലവന്മാരോട് കോടതി നിർദേശിച്ചു.

പണിമുടക്കിയ സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടു കൂടി അവധി അനുവദിച്ച 2019 ജനവരി 31ലെ സർക്കാർ  ഉത്തരവ് നിയമവിരുദ്ധമാ  ണെന്ന് കോടതി വ്യക്തമാക്കി. സർക്കാർ നടപടിയെ ചോദ്യം ചെയ്ത് നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. സർക്കാർ നടപടി പണിമുടക്കിനെ പ്രോത്സാഹിപ്പിക്കുന്നതാണ്. ശമ്പളം  തിരിച്ചുപിടി ക്കാൻ നടപടി സ്വീകരിക്കണമെന്നും  ഹൈക്കോടതി ഉത്തരവിൽ പറയുന്നു.

keyword:salary,scale,govt