പ്രക്ഷോഭം കടുപ്പിക്കാൻ കർഷകർ.രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെ നീക്കം നിലക്കുമെന്ന് മുന്നറിയിപ്പും.ന്യൂഡൽഹി. കൃഷി നിയമങ്ങൾ ക്കെതിരായ  പ്രക്ഷോഭത്തിന് തീവ്രത കൂട്ടാൻ ലക്ഷ്യമിട്ടു ഗ്രാമങ്ങളിൽ  ഒന്നിലധികം ദിവസങ്ങൾ ബന്ത്  നടത്താൻ കർഷകരുടെ നീക്കം. ഡൽഹിയുടെ അതിർത്തി മേഖലകളിൽ മാസങ്ങളായി പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് നേരെ കേന്ദ്ര സർക്കാർ പിടിമുറുക്കിയതോടെയാണ്  ശക്തമായ നടപടികളിലേക്ക് നീങ്ങാൻ  കർഷകരുടെ തീരുമാനം.

പഞ്ചാബിലും ഹരിയാനയിലും ഗ്രാമങ്ങളിലേക്ക് ആരെയും കടത്തിവിടാത്ത വിധം കർഷകർ നിലയുറപ്പിക്കും. ദേശീയപാതകൾ രാപ്പകൽ ഉപരോധിക്കുമെന്നും കർഷക നേതാക്കർ അറിയിച്ചു. 

അതിനിടെ കൂടുതൽ കർഷകർ ഡൽഹിയിലേക്ക് എത്തുന്നത് തടയാൻ കർശനമായ നടപടി സ്വീകരിക്കാൻ കേന്ദ്രസർക്കാർ ഡൽഹി പോലീസ് മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കർഷക സമരത്തെ അക്രമ മാർഗ്ഗത്തിലൂടെ നേരിട്ടാൽ രാജ്യത്തെ ഭക്ഷ്യവസ്തുക്കളുടെ നീക്കം വൈകാതെ നില ക്കുമെന്ന് കർഷകർ മുന്നറിയിപ്പ് നൽകുന്നുണ്ട്.


keyword:farmers,protest