പൗരത്വ രജിസ്റ്ററിനു തീരുമാനമായില്ല -കേന്ദ്രം.ന്യൂ​ഡ​ല്‍​ഹി: ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്​​റ്റ​ര്‍ (എ​ന്‍.​ആ​ര്‍.​സി) ത​യാ​റാ​ക്കു​ന്ന​തി​ന്​ തീ​രു​മാ​ന​മൊ​ന്നും എ​ടു​ത്തി​ട്ടി​ല്ലെ​ന്ന്​ പാ​ര്‍​ല​മെന്‍റ്​ സ​മി​തി​യെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​ത്ത​വ​ണ സെ​ന്‍​സ​സ്​ ഡി​ജി​റ്റ​ല്‍ രൂ​പ​ത്തി​ലാ​ണെ​ന്ന ബ​ജ​റ്റ്​ പ്ര​ഖ്യാ​പ​ന​ത്തി​ന്​ പി​ന്നാ​ലെ​യാ​ണി​ത്. കോ​വി​ഡ്​ മൂ​ലം സെ​ന്‍​സ​സും ജ​ന​സം​ഖ്യാ ര​ജി​സ്​​റ്റ​റു​മാ​യി (എ​ന്‍.​പി.​ആ​ര്‍) ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​ര്‍​ത്തി​വെ​ച്ചി​രു​ന്നു. സെ​ന്‍​സ​സി​നു​വേ​ണ്ടി ശേ​ഖ​രി​ക്കു​ന്ന എ​ല്ലാ വി​വ​ര​ങ്ങ​ളും ര​ഹ​സ്യ​മാ​യി​രി​ക്കു​മെ​ന്ന്​ സ​ര്‍​ക്കാ​ര്‍ വി​ശ​ദീ​ക​രി​ച്ചു. ഭ​ര​ണ​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​ മാ​ത്രം ഉ​പ​യോ​ഗി​ക്കും.

സെ​ന്‍​സ​സി​നെ​ക്കു​റി​ച്ചും എ​ന്‍.​പി.​ആ​റി​നെ​ക്കു​റി​ച്ചും ജ​ന​ങ്ങ​ള്‍​ക്കു​ള്ള ഭ​യാ​ശ​ങ്ക​ക​ള്‍ നേ​ര​ത്തേ പാ​ര്‍​ല​മെന്‍റ്​ സ​മി​തി ചൂ​ണ്ടി​ക്കാ​ണി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ഈ ​വി​ശ​ദീ​ക​ര​ണം.

സെ​ന്‍​സ​സ്, എ​ന്‍.​പി.​ആ​ര്‍ എ​ന്നി​വ​യെ​ക്കു​റി​ച്ച്‌​ വ്യ​ക്ത​ത ന​ല്‍​കു​ന്ന വി​പു​ല​മാ​യ പ്ര​ചാ​ര​ണം ആ​സൂ​ത്ര​ണം ചെ​യ്​​തി​ട്ടു​ണ്ടെ​ന്ന്​ സ​ര്‍​ക്കാ​ര്‍ വി​ശ​ദീ​ക​രി​ച്ചു. എ​ന്‍.​പി.​ആ​റി​നെ​യും ആ​ധാ​റി​നെ​യും ബ​ന്ധി​പ്പി​ക്കി​ല്ല. ​പേ​രു​ക​ളു​ടെ ഇ​ര​ട്ടി​പ്പ്​ ഒ​ഴി​വാ​ക്കാ​നും സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​ക​ളു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളെ കൃ​ത്യ​മാ​യി നി​ര്‍​ണ​യി​ക്കാ​നു​മാ​ണ്​ ആ​ധാ​ര്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്. എ​ന്‍.​പി.​ആ​ര്‍ ജ​ന​സം​ഖ്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ജി​സ്​​റ്റ​റാ​ണെ​ന്നും സ​ര്‍​ക്കാ​ര്‍ വി​ശ​ദീ​ക​രി​ച്ചു.

പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​ക്ക്​ അ​നു​സൃ​ത​മാ​യ ച​ട്ട​ങ്ങ​ള്‍ രൂ​പ​പ്പെ​ടു​ത്താ​ന്‍ ആ​റു മാ​സം കൂ​ടി എ​ടു​ക്കു​മെ​ന്ന്​ സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു. ച​ട്ടം രൂ​പ​പ്പെ​ടു​ത്തു​ന്ന കാ​ര്യ​ത്തി​ല്‍ ബ​ന്ധ​പ്പെ​ട്ട സ​ഭാ സ​മി​തി​ക​ള്‍ സ​മ​യം നീ​ട്ടി​ന​ല്‍​കി​യ​താ​യും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ലോ​ക്​​സ​ഭ​യി​ല്‍ വി​ശ​ദീ​ക​രി​ച്ചു. രാ​ജ്യ​സ​ഭ സ​മി​തി ജൂ​ലൈ ഒ​മ്ബ​തു വ​രെ​യും ലോ​ക്​​സ​ഭ സ​മി​തി ഏ​പ്രി​ല്‍ ഒ​മ്ബ​തു വ​രെ​യു​മാ​ണ്​ സ​മ​യം ന​ല്‍​കി​യി​ട്ടു​ള്ള​ത്. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ക​ഴി​ഞ്ഞ വ​ര്‍​ഷം ജ​നു​വ​രി 10നാ​ണ്​ പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്ന​ത്. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി, എ​ന്‍.​ആ​ര്‍.​സി എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളെ തു​ട​ര്‍​ന്ന്​ എ​ന്‍.​പി.​ആ​ര്‍ ​പ്ര​വ​ര്‍​ത്ത​ന​വു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്ന്​ നി​ര​വ​ധി സം​സ്ഥാ​ന​ങ്ങ​ള്‍ നി​ല​പാ​ട്​ എ​ടു​ത്തി​രു​ന്നു.

പൗരത്വനിയമ വേദഗതികളിൽ ചട്ടങ്ങൾ ഉണ്ടാക്കുന്നതിന് ആഭ്യന്തരമന്ത്രാലയത്തിന് ചൊവ്വാഴ്ച പാർലമെൻറ് രണ്ടാമതും സമയം നീട്ടി നൽകി. ലോക്സഭ ഏപ്രിൽ 9 വരെയും, രാജ്യസഭ ജൂലൈ 9 വരെയുമാണ്  സമയം നീട്ടി നൽകിയത്. ഇതോടെ പൗരത്വ  നിയമഭേദഗതി നടപ്പാക്കുന്നത് വീണ്ടും വൈകുമെന്ന്  ഉറപ്പായി. 

പാർലമെൻറ് പാസാക്കിയ നിയമങ്ങൾ ചോദ്യം ചെയ്ത് സുപ്രീംകോടതി കളിലും ഹർജികൾ ഉണ്ട്. പാർലമെൻറിൽ ബിൽ പാസായാൽ നിയമങ്ങൾക്കായി  ചട്ടങ്ങൾ  വേഗത്തിലു  ണ്ടാക്കണം. ആറുമാസത്തിൽ കൂടുതൽ ഇത് വൈകാൻ  പാടില്ല. നിയമത്തിൽ അഭ്യന്തര മന്ത്രാലയം ചട്ടങ്ങൾ തയ്യാറാക്കിയെങ്കിലും നിയമത്തിലെ മതത്തിൻറെ അടിസ്ഥാനത്തിലുള്ള അടിച്ചമർത്തലുമായി  ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീം കോടതിയിൽ നിന്നുള്ള അന്തിമ നിലപാട് അറിയാൻ കാത്തിരിക്കുകയാണ് അഭ്യന്തര മന്ത്രാലയം.
keyword:npr,nationality