രാഷ്ട്രീയ കിക്കെടുക്കാൻ ഷറഫലിയും :എൽഡി എഫ് സ്ഥാനാർഥിയായേക്കുമെന്ന് സൂചന.മലപ്പുറം. നിയമസഭ തെരഞ്ഞെടുപ്പിൽ ഏറനാട് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ സന്നദ്ധത അറിയിച്ചു മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ യൂ ഷറഫലി. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് എൽഡിഎഫ് നേതൃത്വവുമായി ചർച്ചകൾ ആരംഭിച്ചതായി ഷറഫലി പറഞ്ഞു. 2011 മുതൽ ലീഗിനൊപ്പം നിൽക്കുന്ന മണ്ഡലമാണ് ഏറനാട്.

ഏറനാട് ഒഴികെ മറ്റൊരു മണ്ഡലത്തിലും മത്സരിക്കാൻ ആഗ്രഹമില്ലെന്നും ഷറഫലി സിപിഎം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇവിടെ ഇടതുപക്ഷ സ്വതന്ത്രനായി ഷറഫലി യെ രംഗത്തിറക്കാനാണ് എൽഡിഎഫ് നീക്കം.

keyword:election,sharafali