കാഞ്ഞങ്ങാട്: അവകാശ ധ്വസംനങ്ങൾക്കെതിരെ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ.യു) സംസ്ഥാന കമ്മിറ്റി കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന സിവിൽ സർവീസ് സംരക്ഷണ യാത്രയ്ക്ക് കാഞ്ഞങ്ങാട് വെച്ച് സ്വീകരണം നൽകി. പി.എസ്.സി യെ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനം നടത്തുന്നതിൽ സംസ്ഥാന സർക്കാർ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി പറഞ്ഞു. എസ്.ഇ.യു സംസ്ഥാന സെക്രട്ടറിയേറ്റംഗം അൻവർ.ടി.കെ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മുഹമ്മദലി പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തി. വനിതാ ലീഗ് ജില്ലാ പ്രസിഡണ്ട് പി.പി.നസീമ ടീച്ചർ, ജാഫർ ചായോത്ത്, മുനിസിപ്പൽ കൗൺസിലർ അബ്ദുൽ റഹ്മാൻ, എസ്.ഇ.യു നേതാക്കളായ നാസർ നങ്ങാരത്ത്, അഷ്റഫ് മാണിക്യം, സമീർ.വി.പി, സലിം ആലുക്കൽ പ്രസംഗിച്ചു. സിവിൽ സർവീസ് സംരക്ഷണ യാത്രാ പ്രമേയം സംസ്ഥാന ജനറൽ സെക്രട്ടറി സിബി മുഹമ്മദ് അവതരിപ്പിച്ചു. സാദിഖ്.എം ജാഥാ ക്യാപ്റ്റനെയും, ഇഖ്ബാൽ.ടി.കെ വൈസ് ക്യാപ്റ്റനെയും ഷാളണിയിച്ച് ആദരിച്ചു. സംസ്ഥാന പ്രസിഡണ്ട് എ.എം.അബൂബക്കർ മറുപടി പ്രസംഗം നടത്തി.നൗഫൽ നെക്രാജെ സ്വാഗതവും സിയാദ്.പി നന്ദിയും പറഞ്ഞു. ജാഥയുടെ ജില്ലാതല സമാപനം തൃക്കരിപ്പൂരിൽ വെച്ച് നടക്കും.
keyword:civil-serviece