ഇനി പൊന്ന് മിന്നും .തിരുവനന്തപുരം :സ്വർണ്ണം ,വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ 12.5 ൽ നിന്ന് 7.5 ശതമാനമായി കുറയ്ക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം.കൃഷി മേഖലയുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് 2 .5 % സെസ്സ് 0.75 % സാമൂഹിക ക്ഷേമ സർചാർജ് എന്നിവയും ചുമത്തി.ഫലത്തിൽ സ്വർണത്തിന്റെയും ,വെള്ളിയുടെയും തീരുവ 10.75 ശതമാനമാകും.അതിനനുസരിച്ചു വിലക്കുറവുമുണ്ടാകും.

സ്വര്ണത്തിന്റേയും ,വെള്ളിയുടെയും ഇറക്കുമതി തീരുവ കുറച്ചത് രാജ്യത്തെ സ്വർണ്ണ വ്യാപാര മേഖലയ്ക്ക് വലിയ നേട്ടമാണ്.സമ്പദ് വ്യവസ്ഥക്ക് ഉണർവേകുന്ന ബജറ്റാണിത്.സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്ന വിവിധ പദ്ധതികൾ ഉൾപ്പെടുത്തിയത് അഭിനന്ദനാർഹം.ഇറക്കുമതി തീരുവ കുറക്കാൻ സർക്കാർ തയ്യാറായതോടെ സ്വർണ്ണ കള്ളക്കടത്തിനും ,അനധികൃത സ്വർണ്ണ ഇടപാടിനും തടയിടാനാകും.

keyword:gold,price