അധ്യാപകരുടെ സീനിയോറിറ്റി പട്ടിക തയ്യാറാവുന്നു.


കാസറഗോഡ്. 2020 ജനുവരിയിൽ ഇറക്കിയ  ജില്ലയിലെ അധ്യാപകരുടെ പ്രൊമോഷൻ സീനിയോറി റ്റി  പട്ടികയിൽ  വ്യാപകമായ അപാകതകൾ ഉണ്ടായതിനെ തുടർന്നു പരാതി പരിഹരിച്ഛ് സീനിയോറിറ്റി പട്ടിക തയ്യാറാവുന്നു. ഇതിനായുള്ള അദാലത്ത് സംഘടിപ്പിച്ചാണ് പട്ടിക തയ്യാറാക്കുന്നത്.

മഞ്ചേശ്വരം, കുമ്പള, കാസർഗോഡ് ഉപജില്ല വിദ്യാഭ്യാസ ഓഫീസ് പരിധികളിൽ  ഗവൺമെൻറ് പ്രൈമറി സ്കൂളുകളിലെ അധ്യാപകരുടെ അന്തിമ സീനിയോറിറ്റി പട്ടികയിലെ അപാകത പരിഹാര അദാലത്താണ് സംഘടിപ്പിച്ചത്.

സീനിയോറിറ്റി നിർണയത്തിലും, സ്ഥാനക്കയറ്റ നിയമനത്തിലും  കാലാകാലങ്ങളായി ഇഷ്ടക്കാരെ തിരുകിക്കയറ്റുന്നതാണ് പതിവ് എന്ന ആരോപണമാണ് അധ്യാപകർക്കുള്ളത്.ഇതേ തുടർന്നാണ് അദാലത്ത് സംഘടിപ്പിച്ചതും.


keyword:teachers,seniority