കർഷക സമരം : ഐക്യദാർഢ്യ പരിപാടി സംഘടിപ്പിച്ചുകാസറഗോഡ്: ഡൽഹി കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പരിസ്ഥിതി സംസ്കാരിക പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ഭീമനടി ഒപ്പു മരച്ചുവട്ടിൽ ബഹുജന ഐക്യദാർഢ്യ പരിപാടി സംഘടിപ്പിച്ചു.  കേരള സാംസ്കാരിക പരീക്ഷത്ത്,വ്യാപാരി വ്യവസായി ഏകോപന സമിതി, വൈഎംസിഎ, ഐബി ക്ലബ് ഭീമനടി, കേരള മദ്യനിരോധന സമിതി തുടങ്ങിയ സംഘടനകൾ ഐക്യദാർഢ്യ പരിപാടിക്ക് നേതൃത്വം നൽകി. ഗ്രാമപഞ്ചായത്ത് മെമ്പർ ടി വി രാജീവൻ റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി സി ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. നിലനിൽപ്പിനു വേണ്ടി പോരാടുന്ന കർഷകർക്ക്  ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്  ഒപ്പുമരത്തിൽ ഒപ്പ് രേഖപ്പെടുത്തി. കേരള സംസ്കാരിക പരിക്ഷത്ത്   സംസ്ഥാന ജനറൽ സെക്രട്ടറി മൂസ്സാ പാട്ടില്ലത്ത് ,ഡാ ജി ഓടക്കൽ ,മനു തോമസ് ,ജോസ് മുണ്ടത്താനം, ജോർജുകുട്ടി  കുത്തു കല്ലിങ്കൽ, മേരിമാത്യു  കുറ്റിയാനി എന്നിവർ ഐക്യദാർഢ്യ അഭിവാദ്യം  അർപ്പിച്ച് സംസാരിച്ചു.   ജോൺസൺ ചെത്തിപ്പുഴ  സ്വാഗതവും എൽസമ്മ കുന്നേൽ നന്ദിയും പറഞ്ഞു
keyword:farmers,protest