പഞ്ചാബിൽ നിന്ന് പാഠം ഉൾക്കൊള്ളാതെ ബിജെപി ദേശീയ ഭാരവാഹികളുടെ യോഗം

 . 

ന്യൂഡൽഹി. കർഷക സമരത്തിൻറെ പ്രത്യാഘാതം പഞ്ചാബ് തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രകടമായിട്ടും  കൂസലില്ലാതെ ബിജെപി ദേശീയ നേതൃത്വം. കർഷക സമരം രാഷ്ട്രീയ പ്രേരിതമെന്നാണ് ബിജെപി ദേശീയ ഭാരവാഹികളുടെ യോഗ തീരുമാനം. 

കാർഷിക നിയമം പിൻവലിക്കുന്ന പ്രശ്നമേ ഉദിക്കുന്നില്ലെന്ന് ബിജെപി രാഷ്ട്രീയ പ്രമേയം വ്യക്തമാകുന്നു. കേരളത്തിൽ പാർട്ടിയുടെ അടിത്തറ ശക്തമാണെന്നും ബിജെപിയുടെ സ്വീകാര്യത ജനങ്ങൾക്കിടയിൽ വർദ്ദിച്ചു വരികയാണെന്നും പ്രമേയത്തിൽ പറയുന്നു. 

ഡൽഹിയിൽ ചേർന്ന ദേശീയ  ഭാരവാഹികളുടെ യോഗത്തിൽ ബംഗാളിൽ 200ലേറെ  സീറ്റുകൾ നേടി ബിജെപി അധികാരത്തിലെത്തും. അസമിൽ ഭരണത്തുടർച്ച ഉണ്ടാകും. തമിഴ്നാട്ടിൽ എഐഎഡിഎംകെയുമായി  ചേർന്ന് സർക്കാർ രൂപവത്കരിക്കും. പുതുച്ചേരിയിൽ എൻ ഡി എയ്ക്ക് അനുകൂലമായ അന്തരീക്ഷം ഉണ്ടാകുമെന്നും പ്രണയം വിലയിരുത്തുന്നു. 

രാജ്യത്തെ കാർഷിക പരി ഷ്കരണത്തിന് കഴിഞ്ഞ യുപിഎ  സർക്കാരാണ് തുടക്കമിട്ടത്.അത് മോഡി സർക്കാർ നടപ്പിലാക്കിയപ്പോൾ കോൺഗ്രസ്‌ എതിർക്കുന്നു. ഇത് ഇരട്ടത്താപ്പെന്ന് ബിജെപി പ്രമേയം കുറ്റപ്പെടുത്തുന്നു.