കുമാരസ്വാമിക്ക് വിരുന്ന് : നേതാവിനെ പുറത്താക്കി ബിജെപി

ബെംഗളൂരു. കർണാടക മുൻ മുഖ്യമന്ത്രിയും, ജനതാദൾ-എസ് നിയമസഭാകക്ഷി നേതാവുമായ എച് ഡി കുമാരസ്വാമിക് വിരുന്ന് സൽക്കാരം ഒരുക്കിയ  ബാഗൽ കോട്ടയിലെ പ്രാദേശിക നേതാവിനെ ബിജെപി പുറത്താക്കി.

സന്തോഷ്‌ ഹൊക്രോണിക്കെതിരെയാണ് പാർട്ടി നടപടി. സന്തോഷ്‌ നേരത്തെ ജനതാദളിൽ ചേരാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു.പാർട്ടി എംഎൽഎക്കെതിരെയും പ്രവർത്തിച്ചു എന്ന കാ രണത്താലാണ്  നടപടിയെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു.