ഭെൽ -ഇഎംഎൽ : ഉത്തരവ് നാലാഴ്ചയ് ക്കകം നടപ്പാക്കണം - ഹൈക്കോടതി

കൊച്ചി. കാസർകോട് ഭെൽ-ഇഎംഎൽ ഓഹരി കൈമാറ്റ വിഷയം  സംബന്ധിച്ച ഉത്തരവ് നാലാഴ്ചയ്ക്കകം നടപ്പിലാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.ഇത് പാലിക്കാത്തതിനെ ചോദ്യം ചെയ്ത് ഭെൽ -ഇ എംഎൽ ജീവനക്കാരനായ കെ പി മുഹമ്മദ് അഷ്റഫാണ് ഹരജി നൽകിയിരുന്നത്. 

ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡ്(ഭെൽ), ഇലക്ട്രിക്കൽ മെഷിനറി ലിമിറ്റഡ് സംയുക്ത സംരംഭത്തിൽ കേന്ദ്രസർക്കാറിന് 51 ശതമാനവും, സംസ്ഥാനസർക്കാരിന് 49 ശതമാനവും ഓ ഹരിയാണുള്ളത്. കേന്ദ്ര സർക്കാർ ഓഹരികൾ കേരള സർക്കാർ ഏറ്റെടുക്കാനുള്ള നടപടികളാണ് പൂർത്തിയാകാനുള്ളത്.ഇത് സംബന്ധിച്ചു 2019 സെപ്റ്റംബറിൽ കേരള വ്യവസായ സെക്രട്ടറി ഉത്തരവിറക്കിയെങ്കിലും നടപടികൾ പൂർത്തിയായിട്ടില്ല.ഇത് കാരണം ജീവനക്കാർക്ക് ശമ്പളം ലഭിക്കാതെ വര്ഷങ്ങളായി. ഇതിനെ തുടർന്നാണ് കോടതിയെ സപീപ്പിച്ചത്. ജീവനക്കാരാകട്ടെ അനിശ്ചിതകാല സത്യാഗ്രഹത്തിലുമാണ്.