ഭെൽ: കേന്ദ്ര സർക്കാരിനെതിരെ ഹൈക്കോടതി നോട്ടീസ്.കൊച്ചി. ഭെൽ -ഇഎംഎൽ കമ്പനി സംസ്ഥാന സർക്കാരിന് കൈമാറാനുള്ള തീരുമാനം മൂന്നുമാസത്തിനകം പൂർത്തിയാക്കണമെന്ന  ഉത്തരവ് നടപ്പിലാക്കാത്ത കേന്ദ്രസർക്കാരിനെതിരെ കോടതി അലക്ഷ്യ ഹർജിയിൽ ഹൈക്കോടതി നോട്ടീസ് അയച്ചു. 

കമ്പനി കൈമാറാൻ ഇരു സർക്കാറുകളും  വർഷങ്ങൾക്കു മുൻപ് തീരുമാനിക്കുകയും സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ ഉത്തരവിറക്കുകയും ചെയ്തുവെങ്കിലും കേന്ദ്ര ഘനവ്യവസായ വകുപ്പിന്റെ   അന്തിമ അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ നൽകിയ ഹർജിയിൽ മൂന്നുമാസത്തിനകം നടപടികൾ പൂർത്തിയാക്കാമെന്ന് 2009 ഒക്ടോബർ 13 ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ഉത്തരവ് നടപ്പാക്കി കമ്പനി കൈമാറ്റത്തിന് അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് കോടതിയലക്ഷ്യത്തിന് ഭെൽ കമ്പനി ജീവനക്കാരനായ കെ പി മുഹമ്മദ് അഷ്‌റഫ്‌ നൽകിയ ഹരജിയിലാണ് ഹൈകോടതി നോട്ടീസ് അയച്ചിരിക്കുന്നത്. 

ഭെൽ കമ്പനിയിൽ 2 വർഷമായി ജീവനക്കാർക്ക് ശമ്പളമില്ല . കമ്പനി പത്തുമാസമായി അടഞ്ഞുകിടക്കുന്നു. കമ്പനിയെയും, ജീവനക്കാരും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി  സംഘടനകൾ ജനവരി 12 മുതൽ കാസർഗോഡ് ഒപ്പ്‌ മരച്ചുവട്ടിൽ  അനശ്ചിതകാല റിലേ സത്യാഗ്രഹം നടത്തിവരികയാണ്. ഇതിനിടയിലെ  കോടതി ഇടപെടൽ തൊഴിലാളികൾക്ക് ആശ്വാസമായിട്ടുണ്ട്.

keyword:bhel,issue