ഭെൽ -ഇഎംഎൽ : ഓഹരി ലഭിച്ചാൽ സ്ഥാപനത്തെ സംരക്ഷിക്കും - എ വിജയരാഘവൻ

കാസറഗോഡ്. ഭെൽ-ഇ എംഎൽ കമ്പനിയുടെ 51 ശതമാനം ഓഹരി കേന്ദ്ര സർക്കാരിൽ നിന്ന് സംസ്ഥാനത്തിന് കിട്ടിയാൽ സ്ഥാപനത്തെയും,  ജീവനക്കാരെയും സംരക്ഷിക്കാൻ നടപടി ഉണ്ടാകുമെന്ന് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു.ഭെൽ -ഇഎം എൽ ജീവനക്കാരുടെ അനിശ്ചിതകാല സത്യാഗ്രഹത്തിന് അഭിവാദ്യമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കമ്പനിയുടെ പുനരുദ്ധാരണത്തിനും,  ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെയുള്ള  ആനുകൂല്യങ്ങൾ  നൽകുന്നതിനും താമസിയാതെ  തീരുമാനം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.കാസറഗോഡ് ഒപ്പുമരചുവട്ടിൽ കഴിഞ്ഞ 35 ദിവസമായി തൊഴിലാളികൾ അനിശ്ചിതകാല സത്യാഗ്രഹം നടത്തിവരികയാണ്. സമരത്തിന് സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളെല്ലാം അഭിവാദ്യം അർപ്പിക്കാൻ സമരപന്തലിൽ എത്തുന്നുമുണ്ട്.