24 പുതിയ ആയുർവേദ മരുന്നുകൾ കണ്ടെത്തിയതായി കേന്ദ്രസർക്കാർ.ന്യൂഡൽഹി. വിവിധ ഗവേഷണങ്ങളിലൂടെ 24 പുതിയ ആയുർവേദ മരുന്നുകൾ കണ്ടെത്തിയതായി ആരോഗ്യ സഹമന്ത്രി കിരൺ റിജ്ജു രാജ്യസഭയെ അറിയിച്ചു. ലോക്  തന്ത്രിക്  ജനതാദൾ അംഗം എം വി  ശ്രെയസ് കുമാറിനെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഈ കാര്യം അറിയിച്ചത്. 

സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസസിന്റെ  കീഴിൽ നടന്ന ഗവേഷണത്തിലാണ് ഇത്രയും മരുന്നുകൾ കണ്ടെത്തിയത്. ഇതിന്റെ  ക്ലിനിക്കൽ ട്രയലുകളും  തുടരുന്നുണ്ട്. ഇതിനുപുറമേ ഹോമിയോപ്പതി, യുനാനി, സിദ്ധ റിസർച്ച്കളുടെ കീഴിലും വിവിധ സർവകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലുമായി 82 മേഖലകളിൽ ഔഷധസസ്യങ്ങളുടെ ഉപയോഗത്തെ കുറിച്ചുള്ള ഗവേഷണം നടക്കുന്നതായും മന്ത്രി വ്യക്തമാക്കി.

keyword:ayurevdic,new,medicine