പാലക്കാട്. കേൾവികേട്ട പാലക്കാടൻ കാറ്റും,ചൂടും പോലെയാണ് പാലക്കാട് രാഷ്ട്രീയവും. ഇടതുപക്ഷം കരുത്ത് കാട്ടിയ മണ്ണാണെങ്കിലും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വർഷങ്ങൾക്കിപ്പുറം ഇടതുപക്ഷത്തെ ഞെട്ടിച്ചതും ഇതേ മണ്ണ് തന്നെ.
തിരഞ്ഞെടുപ്പ് ഫലങ്ങൾ മാറിമറിയും എന്നുള്ളതാണ് പാലക്കാടിന്റെ ഇപ്പോഴത്തെ അവസ്ഥ. തദ്ദേശ തെരഞ്ഞെടുപ്പിൽ ഫലം എൽഡിഎഫ്ന് ആശ്വാസം നൽകുന്നതായിരുന്നു. ഭൂരിപക്ഷം മണ്ഡലങ്ങളിലും ഭൂരിപക്ഷം തിരിച്ച് പിടിക്കാനായതാണ് ഈ ആശ്വാസത്തിന് കാരണം.
ബിജെപിക്ക് ഓരോ തിരെഞ്ഞെടുപ്പ് കഴിയുംതോറും വോട്ട് വിഹിതം വർദ്ദിപ്പിക്കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. 12 നിയമസഭാ മണ്ഡലങ്ങളാണ് പാ ലക്കാട്ടുള്ളത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തിയ 2 മണ്ഡലങ്ങളുണ്ട് പാലക്കാട്, മലമ്പുഴയും പാലക്കാടും.ഈ മണ്ഡലങ്ങൾകൊപ്പം മറ്റ് 7 മണ്ഡലങ്ങളിൽ കൂടി ഈ പ്രാവശ്യം ബിജെപി പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്.
2001മുതൽ രൂപം കൊണ്ട മലമ്പുഴയിൽ ഈ പ്രാവശ്യം വി എസ് രംഗത്തില്ലാത്ത തെരഞ്ഞെടുപ്പാകും എന്നതും സ്ഥാനാർഥി നിർണയത്തിൽ മുന്നണികൾ ജാഗ്രത പുലർത്തും. പാലക്കാട് നഗരസഭാ ഭരണം ഇപ്പോൾ ബിജെപിയുടെ കയ്യിലുമാണ്. അവിടെ ഇപ്പൊൾ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിലാണ് എം എൽ എ.
യുഡിഎഫ് ന് 2 മണ്ഡലങ്ങൾ നിലനിർത്തുക എന്നുള്ളത് അഭിമാനത്തിന്റെ കൂടി പ്രശ്നമാണ്.വി ടി ബൽറാമിന്റെ തൃത്താലയും, എൻ ഷംസുദ്ദീന്റെ മണ്ണാർക്കാടും. പാലക്കാടൻ കാറ്റ് എങ്ങോട്ട് വീശുമെന്നറിയാൻ സ്ഥാനാർത്ഥി നിർണ്ണയ ത്തെയാണ് ഉറ്റു നോക്കുന്നത്. ഇവിടത്തെ 2016ലെ കക്ഷിനില ഇപ്രകാരം. എൽഡിഎഫ് 9,യുഡിഎഫ് 3.