നിയമസഭാ തിരഞ്ഞെടുപ്പ് : വിഷുവിനും, റംസാനും മുൻപായി നടത്തിയേക്കും

തിരുവനന്തപുരം. നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ആദ്യവാരം നടത്തണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് എൽഡിഎഫും, യുഡിഎഫും ആവശ്യപ്പെട്ടു. ഏപ്രിൽ രണ്ടാം വാരത്തിൽ വിഷുവും,  റംസാനും  ഒന്നിച്ചു വരുന്ന സാഹചര്യത്തിലാണ് മുന്നണികൾ ഈ ആവശ്യം മുന്നോട്ട് വെച്ചത്.ഏപ്രിൽ 12ന് മുൻപായി തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ആവശ്യം.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ, തിരഞ്ഞെടുപ്പ് കമ്മീഷണർ മാരായ സുനിൽ ചന്ദ്ര, രാജീവ് കുമാർ എന്നിവർ ഏറെ സമയം ചെലവഴിച്ചാണ് ഓരോ രാഷ്ട്രീയ കക്ഷികളിൽ നിന്നും നിർദേശങ്ങൾ സ്വീകരിച്ചത്. 

സംസ്ഥാനത്തെ കോവിഡ് വ്യാപനം തിരഞ്ഞെടുപ്പിന് ബാധിക്കില്ലെന്നും, ഒറ്റദിവസം തിരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി.