അസം. ആസാമിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ചർച്ചാവിഷയം പൗരത്വ നിയമഭേദഗതിയും (സിഎ എ) ദേശീയ പൗരത്വ പട്ടിക (എൻആർസി) യുമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രസ്തവനായാണ് അസമിൽ ഈ വിഷയം വീണ്ടും രാഷ്ട്രീയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്.
കാര്യമായ അടിത്തറ ഇല്ലാതിരുന്ന ആസാമിൽ എൻ.ആർ.സിയിലൂടെ അനധികൃത കുടിയേറ്റക്കാരെ ഒഴിവാക്കുമെന്ന് വാഗ്ദാനം നൽകിയാണ് ബിജെപി 2016ൽ അധികാരത്തിലെത്തിയത്. കണക്കെടുപ്പ് ആരംഭിച്ചപ്പോൾ തന്നെ ലക്ഷക്കണക്കിനാളുകൾക്ക് പൗരത്വം നഷ്പ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയപ്പോൾ സർക്കാർ പിന്നോക്കം വലിഞ്ഞു. ബിജെപിക്ക് തന്നെ തിരിച്ചടിയാകുമെന്ന് വന്നു.
ഇപ്പോൾ കോൺഗ്രസ്സും സഖ്യകക്ഷികളും തിരെഞ്ഞെടുപ്പ് വിഷമാക്കുന്നതും പൗരത്വ വിഷയം തന്നെയാണ്. ഇത് ഒരിക്കൽ കൂടി ബിജെപിയെ പ്രതിരോധത്തിലാക്കുന്നുണ്ട്.