ജനം ആവേശത്തിൽ; തെരഞ്ഞെടുപ്പു കാലത്തെ ജനങ്ങളുടെ ആവശ്യം നിറവേറ്റി അഷ്‌റഫ്‌ കർള...

കുമ്പള :ചെക്ക് ഡാമിന് ഫണ്ട് അനുവദിച്ചു കാർളെ, പി കെ നഗർ, തങ്ങൾ വീട്, എന്നിപ്രദേശങ്ങൾ ഉൾകൊള്ളുന്ന  ചെക്ഡാമുമായി ബന്ധപ്പെട്ട് ഈ വർഷത്തെ 2021-22 കാസറഗോഡ് ബ്ലോക്ക്‌ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചെക് ഡാം നിർമിക്കുന്നതിനായി 10 ലക്ഷം രൂപ മാറ്റി വെച്ചതായി കാസറഗോഡ് ബ്ലോക്ക്‌ പഞ്ചയാത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഷ്‌റഫ്‌ കർള അറിയിച്ചു. തെരഞ്ഞെടുപ്പു സമയത്ത് ഈ പ്രദേശത്തെ ജനങളുടെ അഭ്യർത്ഥന മാനിച്ചാണ് ഈ ഫണ്ട് മാറ്റി വെച്ചത്.

വർഷങ്ങളായി ഈ പ്രദേശത്തെ ജനങ്ങളുടെ ആവശ്യവും മഴക്കാലമായാൽ വെള്ളം നിറഞ്ഞൊഴുകുകയും, വേനൽ കാലമായാൽ കടൽ വെള്ളം കയറി കൃഷികളടക്കം നശിക്കുകയും ചെയ്യുന്ന ഈ കനാലിൽ കർഷകർ കൃഷിയിറക്കാറില്ല ഇപ്പോൾ. 2 കിലോമീറ്റർ ദൈർഗ്യമുള്ള ഈ കനാൽ ചെക് ഡാം വരലോടെ ഈ പ്രദേശത്തുകാരുടെ ദീർഗ കാലത്തെ സ്വപ്നമാണ അഷ്‌റഫ്‌ കർളെയിലൂടെ സാക്ഷാൽക്കരിക്കപ്പെടുന്നത്.