മൊഗ്രാൽ ബീച്ചും, മാലിന്യ നിക്ഷേപവും. പരിഹാരമെന്ത്..?

മൊഗ്രാൽ ബീച്ച്  വികസിക്കുന്നതോടൊപ്പം മാലിന്യ കൂമ്പരാവും എന്നൊരു വാർത്ത കാണാനിടയായി. ഏതൊരു വസ്തുവും അതിന്റെതായ സ്ഥാനത്ത് നില കൊള്ളുമ്പോഴാണ് അതിനെ നാം നിലവാരം (Standard) എന്ന് പറയുന്നത്. മാലിന്യത്തിനും അതിന്റെതായ സ്ഥാനം നൽകുകയും അതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കുകയും അതിന്റേതല്ലാത്ത സ്ഥാനത്തു നിക്ഷേപിക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് സംസ്കാര സമ്പന്നരെന്നും, നിലവാരമുള്ള സമൂഹം (Standard Society) എന്നും ലോകം നമ്മെ വിലയിരുത്തുകയും നമുക്കതിൽ അഭിമാനിക്കാൻ സാധിക്കുകയും ചെയ്യുക. അടിയന്തിര ശ്രദ്ധയിലേക് കുറച്ചു കാര്യങ്ങൾ:

*കടപ്പുറവും പ്രാന്തപ്രദേശവും (Beach Area) നിർണയിച്ചു അതിർ വരമ്പുകൾ ഉണ്ടാക്കുക.

കോടികൾ ചിലവഴിച്ചു മതിലുകൾ പണിയണമെന്നില്ല;ചെടികളും വൃക്ഷ തൈകളും വെച്ചുപിടിപ്പിച്ചാൽ തന്നെ കാണാനും ഭംഗിയുണ്ടാകും, Eco Friendly യുമായിരിക്കും.

സ്ഥിരമായി വൃത്തിയോടെ സൂക്ഷിക്കുന്ന ഇടങ്ങൾ മലിനമാക്കാൻ സാമാന്യ ബോധമുള്ളവർ ഒന്ന് മടിക്കാതിരിക്കില്ല.

*ഇവിടെ വിവിധ സ്ഥലങ്ങളിലായി 4 വിത്യസ്ത നിറത്തിലുള്ള (പച്ച, നീല, ചുവപ്പ്, കറുപ്പ്) തുറക്കാനും അടക്കാനും തള്ളിക്കൊണ്ട് പോകാനും കഴിയുന്ന ചവറ്റുകൊട്ടകൾ (Waste Bin) (Plastic Trolley Containers) സ്ഥാപിക്കുക.

പച്ച- പേപ്പർ, നീല- പ്ലാസ്റ്റിക്, ചുവപ്പ്- ഗ്ലാസ്‌, കറുപ്പ്- ജൈവം എന്നീ ക്രമത്തിൽ ലേബലുകൾ പതിക്കുകയും തൊട്ടരികിലായി മാലിന്യം വലിച്ചെറിഞ്ഞാലുള്ള ഭാവിഷ്യതിനെക്കുറിച്ചുള്ള വിവിധ ഭാഷകളിലുള്ള ചെറിയൊരു ബോർഡ്  സ്ഥാപിക്കുകയും ചെയ്യുക.

*സമയാസമയം മാലിന്യം നീക്കം ചെയ്യാനുള്ള ഉത്തരവാദിത്വവും സൗകര്യവും അതിനുള്ള ചിലവും അവിടെ വാണിജ്യാവശ്യങ്ങൾക്ക് ഇവിടം ഓപയോഗിക്കുന്ന വ്യാപാരികളുടെയും പഞ്ചായത്തിന്റെയും സംയുക്ത സഹകരണത്തിൽ കുടുംബശ്രീ, തൊഴിലുറപ്പ് ജോലിക്കാർ, പ്രാദേശികമായി നിർധനരായ യുവാക്കൾ തുടങ്ങിയവർ മുഖേന നടപ്പിൽ വരുത്തുക.

പേപ്പർ, പ്ലാസ്റ്റിക്, ഗ്ലാസ്‌ എന്നിവ വേർതിരിച്ചു ആക്രിക്കാർക് നൽകിയാൽ ഒരു ചെറിയ വരുമാനം ലഭിക്കുകയും ചെയ്യും.

കച്ചവട സ്ഥാപനങ്ങളും ടൂറിസ്റ്റുകളും ഒഴിവാക്കുന്ന ജൈവ മാലിന്യങ്ങൾ ചെറിയൊരു Biogas പ്ലാന്റ് സ്ഥാപിച്ചാൽ അത്യാവശ്യം ഇന്ധനമോ ജൈവ വളമോ ആയി മാറ്റിയെടുക്കാനും സാധിക്കും; സ്ഥാപനങ്ങൾക്കോ പരിസരവാസികൾക്കോ അതൊരു ഉപകാരപ്രതവുമായിരിക്കും.

*ഇവുടെയുള്ള ഓരോ കച്ചവടക്കാരും

അവരവരുടെ കസ്റ്റമേഴ്സിന് അവരുടെ പരസ്യത്തിന്റെ കൂടെ മാലിന്യ നിർമാർജനമടക്കമുള്ള പൊതുവായ സാമൂഹിക വിഷയങ്ങളിലുള്ള അവബോധം സൃഷ്ടിക്കാനുള്ള ചെറു കുറിപ്പുകൾ ഉൾകൊള്ളിച്ചുകൊണ്ടുള്ള നോട്ടീസ്-ലഘു പത്രിക  (Leaflet) വിതരണം ചെയ്യുക. ഇതേ കാര്യം സാമാന്യം വലിപ്പമുള്ള ഫ്ലെക്സ് ബോർഡുകളിൽ ബീച്ചിന്റെ  വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുക. (ഇതിനു വരുന്ന ചിലവിനായി വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും Sponsorship ഉപയോഗപ്പെടുത്താം.

•മാലിന്യങ്ങളിൽ നിന്നും കോടികളുടെ വരുമാനമുണ്ടാക്കുന്ന വിവിധ സംരംബങ്ങൾ ലോകത്തിന്റെ ഒട്ടനവധി സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നതിന്റെ എത്രയോ ഉദാഹരങ്ങൾ നമ്മുടെ വിരൽ തുമ്പുകളിലൂടെ മനസ്സിലാക്കുന്ന ഇക്കാലത്തു പരീക്ഷണാടിസ്ഥാനത്തിലെങ്കിലും നമുക്കും ശ്രമിച്ചു കൂടെ?

മറ്റു പ്രദേശക്കാർക് ഒരു മാതൃക (Role Model) ആവാൻ മൊഗ്രാലുകാർ എന്തുകൊണ്ടും യോഗ്യരാണ്.

മുഹമ്മദ് മൊഗ്രാൽ